തിരുവനന്തപുരം: മന്ത്രിമാരുടെ പഴ്‌സനല്‍ സ്റ്റാഫിന്റെ ശമ്പളവും അലവന്‍സുകളും വര്‍ധിപ്പിച്ചു. സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് നടപടി. 2019 ജൂലൈ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് വര്‍ധന നടപ്പാക്കിയിരിക്കുന്നത്.
പ്രതിപക്ഷനേതാവ്, ചീഫ് വിപ് എന്നിവരുടെ പഴ്‌സനല്‍ സ്റ്റാഫിനും വര്‍ധന ബാധകമാണ്. പ്രൈവറ്റ് സെക്രട്ടറിയുടെയും സ്‌പെഷല്‍ പ്രൈവറ്റ് സെക്രട്ടറിയുടെയും ശമ്പള സ്‌കെയില്‍ 77,4001,15,200 എന്നതില്‍ നിന്ന് 1,07,8001,60,000 ആവും. അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിമാരുടെ ശമ്പളവും ഇതു തന്നെയാണ്. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം 2019 ജൂലൈ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെ വര്‍ധിപ്പിച്ച സാഹചര്യത്തിലാണ് പഴ്‌സനല്‍ സ്റ്റാഫിന്റെ ശമ്പളവും കൂട്ടുന്നതെന്ന് ഉത്തരവില്‍ പറയുന്നു.
മുഖ്യമന്ത്രിയുടെ ഓഫിസില്‍ അനുവദിച്ചിരിക്കുന്ന അധിക തസ്തികകളിലുള്ള പഴ്‌സനല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കും നിലവിലുള്ള സ്‌കെയിലിന് ആനുപാതികമായി വര്‍ധന അനുവദിച്ചിട്ടുണ്ട്. കുടിശിക ഏപ്രിലിലെ ശമ്പളത്തിനൊപ്പം പണമായി നല്‍കും. പ്രതിമാസ അലവന്‍സുകള്‍ക്കും വര്‍ധനയുണ്ട്. ഇനി മുതല്‍ സ്‌പെഷല്‍ റൂള്‍ അനുസരിച്ചു നിശ്ചിത യോഗ്യതയുള്ളവരെ മാത്രമേ പഴ്‌സനല്‍ സ്റ്റാഫിലെ കംപ്യൂട്ടര്‍ അസിസ്റ്റന്റ്, കോണ്‍ഫിഡന്‍ഷ്യന്‍ അസിസ്റ്റന്റ് തസ്തികയില്‍ നിയമിക്കാവൂ എന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.