കോവിഡ് കാലത്ത് ജീവനക്കാരോടൊപ്പം നിന്നു തണലായി, ലുലു ഗ്രൂപ്പിനെ തേടിയെത്തി രണ്ട് പുരസ്കാരങ്ങള്‍

കോവിഡ് കാലത്ത് ജീവനക്കാരോടൊപ്പം നിന്നു തണലായി, ലുലു ഗ്രൂപ്പിനെ തേടിയെത്തി രണ്ട് പുരസ്കാരങ്ങള്‍

കോവിഡ് കാലത്ത് ജീവനക്കാ‍ർക്കുളള ക്ഷേമ പ്രവ‍ർത്തനങ്ങള്‍ സജീവമാക്കുകയും കോവിഡ് ബാധിച്ച തൊഴിലാളികള്‍ക്കായി ക്വാറന്‍റീന്‍ സെന്‍ററുകള്‍ സ്ഥാപിച്ച് സുരക്ഷ ഉറപ്പാക്കുകയും ചെയ്ത മധ്യപൂർവ്വ ദേശത്തെ ഏറ്റവും വലിയ ഹൈപ്പർമാർക്കറ്റ് ശൃംഖലയാണ് ലുലു ഗ്രൂപ്പ്. ജീവനക്കാർക്കായുളള മനുഷ്യത്വമുളള ഇത്തരം പ്രവർത്തനങ്ങളാണ് ലോകത്തെ മികച്ച തൊഴില്‍ ദാതാവായ ബ്രാന്‍ഡിനുളള പുരസ്കാരവും, മാനവ വിഭവശേഷി നേതൃത്വ പുരസ്കാരവും ലുലു ഗ്രൂപ്പിന് നേടിക്കൊടുത്തത്. ലോക എച്ച് ആ‍ർ ഡി കോണ്‍ഗ്രസിലാണ് നേട്ടം. 43 രാജ്യങ്ങളില്‍ നിന്നുളള 55,000 തൊഴിലാളികളാണ് ലുലു ഗ്രൂപ്പിന് കീഴിലുളളത്. മാനവ വിഭവശേഷി നേതൃത്വ പുരസ്കാരം ഹ്യൂമണ്‍ റിസോഴ്സ് ഡയറക്ടർ അബ്ദുള്‍ റസാഖ് ഏറ്റുവാങ്ങി. 27 വർഷത്തിലധികമായി ലുലു ഗ്രൂപ്പിനൊപ്പമാണ് അബ്ദുള്‍ റസാഖ്. മാനവ വിഭവശേഷിതന്നെയാണ് ഏറ്റവും വലിയ സമ്പത്ത് ഈ അംഗീകാരങ്ങൾ അതിനുള്ള സാക്ഷ്യമാണെന്നും അബ്ദുള്‍ റസാഖ് പ്രതികരിച്ചു. ഷോപ്പിംഗ് മാളുകളും, ഹൈപ്പർമാർക്കറ്റുകളും ഉള്‍പ്പടെ 7.4 ബില്ല്യണ്‍ യുഎസ് ഡോളറിന്‍റെ വാ‍ർഷിക വിറ്റുവരുമാനമുണ്ട് ലുലു ഗ്രൂപ്പിന്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.