ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഡോ. മന്‍മോഹന്‍ സിംഗിനും തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിനും കോവിഡ് സ്ഥിരീകരിച്ചു. മന്‍മോഹന്‍ സിംഗിനെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) പ്രവേശിപ്പിച്ചു.
ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ചന്ദ്രശേഖര്‍ റാവു എറാവാലിയെ ഫാംഹൗസില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. കഴിഞ്ഞ ദിവസം അയ്യായിരത്തോളം പേര്‍ക്കാണ് തെലങ്കാനയില്‍ കോവിഡ് സ്ഥിരീകരിച്ചത്. 14 പേര്‍ മരിച്ചു.
കോവിഡിന്റെ രണ്ടാം ഘട്ട വ്യാപനം തടയുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തി മന്‍മോഹന്‍ സിംഗ് ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ചിരുന്നു. വാക്സിനേഷന്‍ വേഗത്തിലാക്കണം എന്നതടക്കമുള്ള നിര്‍ദ്ദേശങ്ങളാണ് സിംഗിന്റെ കത്തില്‍ ഉണ്ടായിരുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.