ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് എത്തുന്നവർക്ക് 48 മണിക്കൂറിനുള്ളിലെടുത്ത ആർ.ടി-പി.സി.ആർ. നെഗറ്റീവ് റിപ്പോർട്ട് നിർബന്ധമാക്കി. കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി കൂടിവരുന്ന സാഹചര്യത്തിലാണ് ഇത്തരത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കിയത്.
രാജസ്ഥാൻ, ഡൽഹി, ഹിമാചൽപ്രദേശ്, ഗുജറാത്ത്, കർണാടക സംസ്ഥാനങ്ങളെല്ലാം 72 മണിക്കൂറിനുള്ളിലെടുത്ത രേഖയാണ് ആവശ്യപ്പെട്ടിട്ടുള്ളത്. കേരളത്തിൽ എത്തുന്നതിന് രണ്ടുദിവസം മുമ്പത്തെ റിപ്പോർട്ട് കിട്ടുക എന്നത് ഇപ്പോഴത്തെ സാഹചര്യത്തിൽ എളുപ്പമല്ല. എന്നാൽ ആർ.ടി-പി.സി.ആർ. റിപ്പോർട്ടിനായി ലാബുകളിൽ വലിയ തിരക്കാണ്. 36-48 മണിക്കൂറാണ് ചുരുങ്ങിയ സമയം. അഞ്ചുദിവസംവരെ കാത്തിരിക്കേണ്ടി വരുന്നുവെന്ന് കഴിഞ്ഞദിവസം ഗുജറാത്ത് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇത് മറുനാടൻ മലയാളികളെ ഏറെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്.
എന്നാൽ വാഹനം പുറപ്പെടുന്നതിനുമുമ്പ് 48 മണിക്കൂറിനുള്ളിലെടുത്ത രേഖ എന്ന് വ്യവസ്ഥ ചെയ്യുകയോ 72 മണിക്കൂറാക്കി കൂട്ടുകയോ വേണമെന്നാണ് ആവശ്യം. അതേസമയം വിവിധ സംസ്ഥാനങ്ങളിൽ സ്വകാര്യ ലാബുകളുടെ ഫീസും വ്യത്യസ്തമാണ്. ഗുജറാത്തിൽ 800 രൂപയായിരുന്നത് 700 രൂപയാക്കി കുറച്ചിട്ടുണ്ട്. എന്നാൽ, പല സംസ്ഥാനങ്ങളിലും ആയിരത്തിലേറെയാണ് തുക. നാട്ടിലെ സ്റ്റേഷനുകളിലും വിമാനത്താവളത്തിലും എത്തുന്ന പ്രവാസികൾ കൂടുതൽ തുക നൽകേണ്ടി വരുമോയെന്ന ആശങ്കയുമുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.