ബംഗളൂരു: ഉപ്പുവെള്ളം മരുന്നു കുപ്പികളില്‍ നിറച്ച് കോവിഡ് മരുന്നായി വില്‍പന നടത്തിയ മെയില്‍ നഴ്‌സ് മൈസൂരുവില്‍ അറസ്റ്റിലായി. ഗിരിഷ് എന്നയാളാണ് പിടിയിലായത്. ജെ.എസ്.എസ് ആശുപത്രിയിലെ നഴ്‌സ് ആണ് ഗിരിഷ്. റെംഡിസിവിര്‍ മരുന്നിന്റെ വിവിധ കമ്പനികളുടെ ഒഴിഞ്ഞ കുപ്പികളില്‍ ഉപ്പുവെള്ളവും ആന്റി ബയോട്ടിക്കും നിറച്ച് കോവിഡ് വാക്‌സിനെന്ന പേരില്‍ വില്‍പന നടത്തുകയായിരുന്നു.
കോവിഡ് കേസുകളുടെ എണ്ണം കൂടിയതോടെ മരുന്നിന്റെ ആവശ്യം വര്‍ധിച്ച സാഹചര്യത്തില്‍, മൈസൂരുവില്‍ വ്യാജ റെംഡിസിവിര്‍ മരുന്ന് കരിഞ്ചന്തയില്‍ വില്‍ക്കുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. വ്യാജ മരുന്ന് വില്‍പനയില്‍ പങ്കാളികളായ ഇയാളുടെ കൂട്ടാളികളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
2020 മുതല്‍തന്നെ ഇവര്‍ ഇത്തരത്തില്‍ തട്ടിപ്പു നടത്തി വരുന്നുണ്ട്. വ്യാജ റെംഡിസിവിര്‍ മരുന്ന് കരിഞ്ചന്തയില്‍ വില്‍പന നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് റെയ്ഡ് നടത്തുകയായിരുന്നുവെന്ന് മൈസൂരു പോലീസ് കമ്മിഷണര്‍ ചന്ദ്രഗുപ്ത പറഞ്ഞു. കോവിഡ് വ്യാപനം രൂക്ഷമാവുകയും ആളുകള്‍ പ്രതിരോധ മരുന്നിനായി നെട്ടോട്ടമോടുകയും ചെയ്യുന്നതിനിടെ വ്യാജ മരുന്ന് വില്‍പന പൊടിപൊടിക്കുകയായിരുന്നു. പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.