ലോക്ക്ഡൗണ്‍: ഡല്‍ഹിയില്‍ വീണ്ടും കുടിയേറ്റ തൊഴിലാളികളുടെ കൂട്ട പലായനം

ലോക്ക്ഡൗണ്‍: ഡല്‍ഹിയില്‍ വീണ്ടും കുടിയേറ്റ തൊഴിലാളികളുടെ കൂട്ട പലായനം

ന്യുഡല്‍ഹി: ഒരു വര്‍ഷം മുന്‍പ് രാജ്യം കണ്ട കൂട്ടപാലായനത്തിന്റെ ദരുണ ദൃശ്യങ്ങള്‍ ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുകയാണ് ഡല്‍ഹിയില്‍. ലോക്ക്ഡൗണ്‍ നീട്ടിയതോടെ ഡല്‍ഹിയില്‍ നിന്ന് വീണ്ടും കുടിയേറ്റ തൊഴിലാളികളുടെ കൂട്ട പലായനം. അന്തര്‍ സംസ്ഥാന ബസ് ടെര്‍മിനലുകളില്‍ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. ഇതിനിടെ, കുടിയേറ്റ തൊഴിലാളികളുമായി പോയ ബസ്സ് മറിഞ്ഞ് ഗ്വാളിയോറില്‍ രണ്ടു പേര്‍ മരിച്ചു.

കയ്യില്‍ ഒതുങ്ങുന്നതെല്ലാമെടുത്തു മടങ്ങുകയാണ് കുടിയേറ്റ തൊഴിലാളികള്‍. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെ തുടങ്ങിയ പ്രയാണം ഇപ്പോഴും തുടരുകയാണ്. ലോക്ക്ഡൗണ്‍ നീട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ ആത്മവിശ്വാസം നല്‍കാന്‍ മതിയാകുന്നില്ല. കഴിഞ്ഞ തവണ ദുരിത ദൂരം നടന്നു തീര്‍ത്ത തൊഴിലാളികള്‍ ഇത്തവണ അതിര്‍ത്തികള്‍ അടക്കും മുന്‍പ് സ്വന്തം മണ്ണിലേക്ക് മടങ്ങുകയാണ്. ഇതിനിടെ ഡല്‍ഹിയില്‍ നിന്ന് കുടിയേറ്റ തൊഴിലാളികളുമായി പോയ ബസ്സു മറിഞ്ഞു ഗ്വളിയോറില്‍ രണ്ടു തൊഴിലാളികള്‍ക്ക് ജീവന്‍ നഷ്ടമായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.