ദുബായ്: പാർക്കിംഗിന് ഫീസ് ഈടാക്കുന്നത് സുഗമമാക്കാന്‍ പുതിയ സംവിധാനവുമായി ദുബായ് റോഡ്സ് ആന്റ് ട്രാന്‍സ്പോർട്ട് അതോറിറ്റി. ഐ ഫോണ്‍ ഉപഭോക്താക്കള്‍ക്കാണ് നിലവില്‍ ആപ്പ് ക്ലിപ്സ് ഉപയോഗപ്പെടുത്താനാവുക. ആർടിഎ ദുബായുടെ ആപ്പിലാണ് ആപ്പ് ക്ലിപ്സ് ഉള്‍പ്പെടുത്തിയിട്ടുളളത്.
എമിറേറ്റിലെ പാർക്കിംഗ് മെഷീനുകളില്‍ ക്യൂആർ കോഡ് സ്കാന്‍ ചെയ്ത് പാർക്കിംഗ് ഫീസ് അടയ്ക്കാം. ഇങ്ങനെ ചെയ്യുന്നതോടെ എസ്എംഎസ് ആയി പാർക്കിംഗ് ഫീസ് ഇടുമ്പോള്‍ അധികമായി ഈടാക്കുന്ന 30 ഫില്‍സ് ലാഭിക്കുകയുമാകാം.
ദുബായ് എമിറേറ്റിലെ പൊതു പാർക്കിംഗ് സ്ഥലങ്ങളില്‍ 70 ശതമാനത്തിലധികം പാർക്കിംഗ് മെഷീനുകളിലും സെന്‍സർ ബോർഡുകളിലും ക്യൂആർ കോഡ് പതിച്ചിട്ടുണ്ട്. താമസിയാതെ മറ്റിടങ്ങളിലും ഈ സൗകര്യം നിലവില്‍ വരും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.