മഹാരാഷ്ട്രയില്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ ടാങ്കില്‍ ചോര്‍ച്ച; ശ്വാസം കിട്ടാതെ മരിച്ചത് 22 പേര്‍

മഹാരാഷ്ട്രയില്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ ടാങ്കില്‍ ചോര്‍ച്ച; ശ്വാസം കിട്ടാതെ മരിച്ചത് 22 പേര്‍

മുംബൈ: മഹാരാഷ്ട്രയില്‍ നാസിക്കിലെ ആശുപത്രിയില്‍ ഓക്‌സിജന്‍ ടാങ്കില്‍ ഉണ്ടായ ചോര്‍ച്ചയെത്തുടര്‍ന്ന് 22 കോവിഡ് ബാധിതര്‍ മരിച്ചു. വെന്റിലേറ്ററില്‍ ചികില്‍സയിലുണ്ടായിരുന്നവരാണ് മരണമടഞ്ഞത്. നാസിക് മുനിസിപ്പല്‍ കോര്‍പറേഷനു കീഴിലുള്ള ഡോ. സാക്കിര്‍ ഹുസൈന്‍ ആശുപത്രിയിലാണ് ദുരന്തം.

ആശുപത്രിപരിസരത്ത് ഓക്‌സിജന്‍ സംഭരിച്ചിരുന്ന കൂറ്റന്‍ ടാങ്കിലാണു ചോര്‍ച്ചയുണ്ടായത്. ടാങ്കിലേക്ക് ഓക്‌സിജന്‍ നിറക്കുന്നതിനിടെ വാല്‍വിലുണ്ടായ തകരാറാണ് അപകടകാരണം. ഇതോടെ, വെന്റിലേറ്ററിലേക്കുള്ള ഓക്‌സിജന്‍ വിതരണം അരമണിക്കൂറോളം തടസപ്പെട്ടു.

#WATCH | An Oxygen tanker leaked while tankers were being filled at Dr Zakir Hussain Hospital in Nashik, Maharashtra. Officials are present at the spot, operation to contain the leak is underway. Details awaited. pic.twitter.com/zsxnJscmBp

— ANI (@ANI) April 21, 2021
80 രോഗികളാണ് ഇവിടെ ഓക്‌സിജന്‍ സഹായത്തോടെ ചികിത്സയിലുണ്ടായിരുന്നത്. ഇവരില്‍ 30 പേരെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.