തിരുവനന്തപുരം : കോവിഡ് വ്യാപനം രൂക്ഷമാകുകയും കേരളത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിക്കുകയും ചെയ്ത സമയത്ത് ഫാ.സോണി മുണ്ടുനടയ്ക്കലിന്റെ നേതൃത്വത്തിൽ അനേകർക്ക് ഭക്ഷണവും മരുന്നും എത്തിക്കാനുള്ള തീവ്രശ്രമത്തെ പോലീസ് വകുപ്പ് ശ്ലാഘിച്ചു. പോലീസ് വകുപ്പിന്റെ സജീവ പിന്തുണയും ഈ പദ്ധതിക്കായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ വാഗ്ദാനം ചെയ്യുന്നു . സംസ്ഥാന പോലീസ് വകുപ്പിന്റെ കീഴിൽ ഓ ആർ സി (Our Responsibility to Children), പ്രൊജക്റ്റ് ഹോപ്പ്, മിഷൻ ബെറ്റർ ടുമോറോ എന്നീ സാമൂഹ്യ സേവന പദ്ധതികളിലെ അംഗമാണ് ഫാ സോണി. സംസ്ഥാന പോലീസ് വകുപ്പിന്റെ കീഴിൽ ഓ ആർ സി (ORC- Our Responsibility to Children), പ്രൊജക്റ്റ് ഹോപ്പ്, മിഷൻ ബെറ്റർ ടുമോറോ എന്നീ സാമൂഹ്യ സേവന പദ്ധതികളിലെ അംഗമാണ് ഫാ സോണി. തിരുവനന്തപുരം നഗരത്തിൽ പോലീസ് വകുപ്പിനോട് ചേർന്ന് സന്നദ്ധ പ്രവർത്തങ്ങളിൽ സജീവമായി പങ്കെടുത്തതിനാണ് ഡി ജി പി പ്രത്യേക അഭിനന്ദന സർട്ടിഫിക്കറ്റ് ബഹു സോണി അച്ചന് നൽകിയത്.
ഇപ്പോൾ ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴിൽ തിരുവനന്തപുരം കുറ്റിച്ചലിൽ പ്രവർത്തിക്കുന്ന ലൂർദ് മാതാ ഗ്രൂപ്പ് ഓഫ് ഇന്സ്ടിട്യൂഷന്റെ എക്സിക്യൂട്ടീവ് ഡയറക്ടറും, തിരുവനതപുരം തിരുമല തിരുക്കുടുംബം ഇടവകയുടെ വികാരിയായും പ്രവർത്തിക്കുന്ന ഫാ സോണി മുണ്ടുനടക്കൽ തിരുവന്തപുരത്തെ ആശുപത്രികളിൽ ഭക്ഷണമില്ലാതെ വലയുന്ന രോഗികൾക്കും അവരുടെ കൂട്ടിരുപ്പുകാർക്കും ഭക്ഷണം നൽകി വരുന്ന ലൂർദ് മാതാ കേറിന്റെ സ്ഥാപക ഡയറക്ടറിൽ ഒരാൾ കൂടിയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.