ന്യൂഡല്‍ഹി: കോവിഡ് മഹാമാരി ലോകം കീഴടക്കിയ ശേഷം നീണ്ട സമയത്തിനിടെ ഒരു രാജ്യവും എത്തിയിട്ടില്ലാത്ത റെക്കോഡും പിന്നിട്ട് ഇന്ത്യയില്‍ കോവിഡ് അതിതീവ്രവ്യാപനം കുതിക്കുന്നു. 24 മണിക്കൂറിനിടെ ആദ്യമായി മൂന്നു ലക്ഷത്തിനു മുകളിലാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്-3,15,925 പേര്‍. ജനുവരി എട്ടിന് അമേരിക്കയില്‍ മൂന്നുലക്ഷത്തിനു മുകളില്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നുവെങ്കിലും ഇത്രയും എത്തിയിരുന്നില്ല. ഇന്ത്യയില്‍ മരണസംഖ്യ 2,000 കടന്നു. 2,102 പേരാണ് ബുധനാഴ്ച മരണത്തിന് കീഴടങ്ങിയത്.
ഈ മാസാദ്യം അരലക്ഷത്തിനു മുകളിലായിരുന്നത് 20 ദിവസമെടുത്താണ് മൂന്നു ലക്ഷം എത്തിയത്. ഒരു ലക്ഷത്തില്‍നിന്ന് മൂന്നിരട്ടിയാകാന്‍ എടുത്തത് 17 ദിവസവും. യു.എസിലാകട്ടെ ഒരു ലക്ഷത്തില്‍നിന്ന് മൂന്നുലക്ഷമാകാന്‍ മൂന്നു മാസമെടുത്തിരുന്നു.
മഹാരാഷ്ട്രയാണ് കണക്കുകളില്‍ ഇപ്പോഴും ബഹുദൂരം മുന്നില്‍- 24 മണിക്കൂറിനിടെ 67,468 പുതിയ രോഗികള്‍. മരണസംഖ്യയിലും മഹാരാഷ്ട്ര തന്നെ ഒന്നാമത് 568 മരണം.ഇത്രയേറെ പേര്‍ ഒരു ദിവസം സംസ്ഥാനത്ത് മരണത്തിന് കീഴടങ്ങുന്നതും ആദ്യം. ഉത്തര്‍പ്രദേശ് (33,214) രോഗബാധിതർ. ഡല്‍ഹി (24,638),കര്‍ണാടക (23,558), കേരളം (22,414) എന്നിവയാണ് തൊട്ടുപിറകില്‍.
അതേസമയം ഡല്‍ഹിയില്‍ 249 പേരും ഛത്തീസ്ഗഢില്‍ 193 പേരും മരിച്ചപ്പോള്‍ ഗുജറാത്ത് (125), കര്‍ണാടക (116) എന്നിവയിലും 100 കടന്നു. മധ്യപ്രദേശില്‍ 75 പേരാണ് 24 മണിക്കൂറിനിടെ മരണത്തിന് കീഴടങ്ങിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.