മഹാരാഷ്ട്രയില്‍ കടുത്ത നിയന്ത്രണം; ഓഫീസുകളില്‍ 15% ജീവനക്കാര്‍

മഹാരാഷ്ട്രയില്‍ കടുത്ത നിയന്ത്രണം; ഓഫീസുകളില്‍ 15% ജീവനക്കാര്‍


മുംബൈ: കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് മഹാരാഷ്ട്രയില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിച്ചു. അടിയന്തര സേവനങ്ങള്‍ അല്ലാത്ത ഓഫീസുകളില്‍ 15% ജീവനക്കാരെ മാത്രമേ അനുവദിക്കൂ. പൊതുഗതാഗത സംവിധാനത്തില്‍ സര്‍ക്കാര്‍ ജീവനക്കാരെയും, ആവശ്യ സര്‍വീസുകാരെയും മാത്രം കയറ്റും. വിവാഹ ചടങ്ങുകള്‍ പരമാവധി 25 പേരെ പങ്കെടുപ്പിച്ചു കൊണ്ട് നടത്താം.

പുതുച്ചേരിയില്‍ വെള്ളിയാഴ്ച രാത്രി പത്ത് മണി മുതല്‍ തിങ്കളാഴ്ച രാവിലെ 5 വരെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ഝാര്‍ഖണ്ഡിലും രാജസ്ഥാനിലും ഇന്ന് മുതല്‍ ലോക്ക് ഡൗണ്‍ നടപ്പാക്കും. ഗോവയില്‍ രാത്രി പത്ത് മുതല്‍ രാവിലെ ആറ് വരെ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.