പി. ജയരാജനു നേരെ അപായശ്രമമുണ്ടാകാമെന്ന് ഇന്റലിജന്‍സ്; സുരക്ഷ വര്‍ധിപ്പിച്ചു

പി. ജയരാജനു നേരെ അപായശ്രമമുണ്ടാകാമെന്ന് ഇന്റലിജന്‍സ്; സുരക്ഷ വര്‍ധിപ്പിച്ചു

തിരുവനന്തപുരം: സി.പി.എം. സംസ്ഥാന സമിതിയംഗം പി. ജയരാജനുനേരെ അപായശ്രമമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്. തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ത്തന്നെ ഇതിനുള്ള സാധ്യത ചൂണ്ടിക്കാട്ടിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ യാത്രയ്ക്ക് കരുതല്‍ വേണമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ജയരാജനെ അറിയിച്ചിരുന്നു. ജയരാജന് വൈ പ്ലസ് കാറ്റഗറി സുരക്ഷ നൽകും. ഇന്റലിജൻസിന്റെയും സ്പെഷൽ ബ്രാഞ്ചിന്റെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉത്തരമേഖലാ ഐജി അശോക് യാദവാണ് ഉത്തരവിട്ടത്.

ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതകത്തിനു പിന്നാലെ അപായഭീഷണി കൂടിയെന്നാണ് ഇന്റലിജന്‍സ് മുന്നറിയിപ്പ്. ജയരാജന് കൂടുതല്‍ പോലീസ് സംരക്ഷണം ഉറപ്പാക്കാന്‍ ഉത്തരമേഖലാ ഐ.ജി. അശോക് യാദവ് നിര്‍ദേശിച്ചെങ്കിലും അദ്ദേഹം അതു നിരസിച്ചു. വടക്കന്‍ മേഖലയിലെ ജയരാജന്റെ യാത്രയില്‍ കൂടുതല്‍ ശ്രദ്ധവേണമെന്ന് ഐ.ജി. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.