ദുബായ്: ഉപയോഗശൂന്യമായ മാസ്കുകളും കയ്യുറകളും പരിസ്ഥിതിയെ നശിപ്പിക്കുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ പുനരുപയോഗിക്കാൻ കഴിയുന്ന മാസ്കുകൾ തിരഞ്ഞെടുക്കാനും മാലിന്യങ്ങൾ ശരിയായി വിനിയോഗിക്കാനും പൊതുജനങ്ങൾക്ക് അധികൃതർ നിർദ്ദേശം നല്‍കി.
യു എ ഇയിൽ ഉപേക്ഷിക്കപ്പെട്ട ഫെയ്സ് മാസ്കുകളും കയ്യുറകളും പരിസ്ഥിക്ക് ഗുരുതരമായ നാശമുണ്ടാക്കുന്നതായുളള മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് ഇത്. കഴിഞ്ഞ ഒരു വർഷത്തിനുളളില്‍ ഫെയ്സ് മാസ്കുകളും കയ്യുറകളും തെരുവുകളിലും സമുദ്രങ്ങളിലും മണ്ണിനിടയിലും മൃഗങ്ങളെയും സമുദ്രജീവികളെയും തടസപ്പെടുത്തുന്നു. ഇവ ഉത്തരവാദിത്തത്തോടെ വിനിയോഗിക്കാനും സാധ്യമെങ്കിൽ വീണ്ടും ഉപയോഗിക്കാവുന്ന മാസ്കുകൾ തിരഞ്ഞെടുക്കാനും വിദഗ്ധർ ആവശ്യപ്പെട്ടു.
മാസ്കിൽ കുടുങ്ങിയ അല്ലെങ്കിൽ ബുദ്ധിമുട്ടുന്ന പക്ഷികൾ ഉൾപ്പെടെ ഏതെങ്കിലും മൃഗത്തെയോ ആരെങ്കിലും കണ്ടാൽ, അവർക്ക് 800 555 എന്ന നമ്പറിൽ ഇഎഡിയിലേക്ക് റിപ്പോർട്ടുചെയ്യാമെന്നും അധികൃതർ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.