ദുബായ്: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്നുള്ളവർക്ക് യു.എ.ഇ. പ്രവേശന വിലക്കേർപ്പെടുത്തുന്നു. ഈ മാസം 24 മുതൽ വിലക്ക് പ്രാബല്യത്തിലാകും. ശനിയാഴ്ച മുതൽ 10 ദിവസത്തേക്കാണ് നിരോധനം ഏർപ്പെടുത്തുന്നത്.
ഇന്ത്യയില്‍ കോവിഡ് ക്രമാതീതമായി ഉയരുന്ന പശ്ചാത്തലത്തിലാണ് പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത്.
കോവിഡ് സ്ഥിതിഗതികൾ വിലയിരുത്തി തീരുമാനം പുനപ്പരിശോധിക്കും. കഴിഞ്ഞ 14 ദിവസം ഇന്ത്യയിൽ തങ്ങിയവർക്കും ഇതുവഴി ട്രാൻസിറ്റ് യാത്ര ചെയ്തവർക്കും യു.എ.ഇയിലേക്ക് പ്രവേശനം അനുവദിക്കില്ലെന്നാണ് വിവരം.
ഇതുമായി ബന്ധപ്പെട്ട് വിവരം എമിറേറ്റ്സ്, ഫ്ളൈ ദുബായ് വിമാനക്കമ്പനികൾ ട്രാവൽ ഏജൻസികൾക്ക് അറിയിപ്പ് നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് https://www.emirates.com/.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.