കോവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷം; രാജ്യത്ത് കൂടുതല്‍ ജനങ്ങള്‍ പട്ടിണിയിലേക്കെന്ന് സാമ്പത്തിക വിദഗ്ധര്‍

കോവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷം; രാജ്യത്ത് കൂടുതല്‍ ജനങ്ങള്‍ പട്ടിണിയിലേക്കെന്ന് സാമ്പത്തിക വിദഗ്ധര്‍

ന്യൂഡല്‍ഹി: കോവിഡ് മഹാമാരി ഏറ്റവും രൂക്ഷമായി ബാധിച്ച രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. കോവിഡിന്റെ രണ്ടാം തരംഗം കൂടി എത്തിയതോടെ രാജ്യത്ത് കൂടുതല്‍ ജനങ്ങള്‍ പട്ടിണിയിലേക്കു പോകുമെന്നാണു സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്. കോവിഡ് മൂലം കഴിഞ്ഞ വര്‍ഷം 32 മില്യണ്‍ ആളുകള്‍ പട്ടിണിയിലായെന്നാണു കണക്കുകള്‍. ആഗോളതലത്തില്‍ മധ്യവര്‍ഗക്കാരായിരുന്ന 52 മില്യണ്‍ ആളുകള്‍ ദാരിദ്ര്യത്തിലേക്കു പോയിരുന്നു.

പതിറ്റാണ്ടുകള്‍ കൊണ്ട് ഇന്ത്യയുണ്ടാക്കിയ പുരോഗതിയെയാണ് കോവിഡ് തകര്‍ത്തെറിഞ്ഞത്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥക്ക് മേലുള്ള കനത്ത പ്രഹരമായിരുന്നു കോവിഡ്. കോവിഡ് തുടരുന്നിടത്തോളം കാലം കടുത്ത തിരിച്ചടിയുണ്ടാക്കുക രാജ്യത്തെ മധ്യവര്‍ഗത്തിനാവുമെന്നാണു സാമ്പത്തിക വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.

കോവിഡ് മൂലമുണ്ടായ പ്രതിസന്ധിയില്‍ ദുരിതത്തിലായ ജനങ്ങള്‍ക്കായി പ്രത്യേക പാക്കേജ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് രാജ്യം സാക്ഷ്യം വഹിക്കേണ്ടി വരും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.