മുംബൈ; മഹാരാഷ്ട്രയില്‍ കോവിഡ് ആശുപത്രിക്ക് തീപിടിച്ച് ഐസിയുവില്‍ ഉണ്ടായിരുന്ന 17 രോഗികളില്‍ 13 പേരും വെന്തുമരിച്ചു. പാല്‍ഘര്‍ ജില്ലയിലെ വിരാറില്‍ വിജയ് വല്ലഭ് ആശുപത്രിയിലാണ് പുലര്‍ച്ചെ 3.15 ഓടെ ദാരുണ സംഭവമുണ്ടായത്. മറ്റ് നാല് രോഗികളുടെ നില അതീവ ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് വിവരം
സംഭവം നടക്കുമ്പോള്‍ ഇവിടെ 90 കോവിഡ് രോഗികള്‍ ഉണ്ടായിരുന്നു. കോവിഡിന്റെ രണ്ടാം തരംഗത്തില്‍ കോറോണാ വൈറസിനെതിരേ മഹാരാഷ്ട്ര ശക്തമായ പോരാട്ടം നടത്തുന്നതിനിടയിലാണ് ദാരുണ സംഭവം.
കോവിഡ് രോഗികളെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. മറ്റുള്ള രോഗികളെ അടുത്ത ആശുപത്രികളിലേക്ക് മാറ്റി. അഗ്‌നിശമന സേന ഉള്‍പ്പെടെയുള്ളവര്‍ ഇപ്പോഴും രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. പുലര്‍ച്ചെയോടെയാണ് തീപിടുത്ത വിവരം പുറംലോകമറിഞ്ഞത്.
എട്ടു മുതല്‍ പത്ത് മൃതദേഹങ്ങള്‍ വരെ കണ്ടതായിട്ടാണ് ദൃക്സാക്ഷികള്‍ പറഞ്ഞത്. തീ നിയന്ത്രണ വിധേയമാക്കാന്‍ അഗ്‌നിശമന സേനാ വിഭാഗം ഒന്നര മണിക്കൂറോളം പണിപ്പെട്ടെന്നും ദൃക്സാക്ഷികള്‍ പറയുന്നു. രണ്ടാം നിലയിലെ ഐസിയു പുക കൊണ്ടു മൂടി. സംഭവം നടക്കുമ്പോള്‍ ഇവിടെ രണ്ടു നഴ്സുമാരാണ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത്. തീവ്രപരിചരണ വിഭാഗത്തിലെ എയര്‍ കണ്ടീഷണറില്‍ ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടിത്തത്തിന് ഇടയാക്കിയത് എന്നാണ് പ്രാഥമിക നിഗമനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.