ദുബായില്‍ ബസ് ഡ്രൈവറായ പാകിസ്ഥാന്‍ സ്വദേശി നൂർ ഖാനാണ് തന്‍റെ ബസില്‍ ആരോ മറന്ന് വച്ച 250000 ദിർഹമടങ്ങുന്ന ബാഗ് അധികൃതരെ ഏല്‍പിച്ചത്. പതിവുപോലെ ജോലി പൂർത്തിയാക്കി പോകാനൊരുങ്ങുമ്പോഴാണ് ബസില്‍ ആരോ മറന്ന് വച്ച പണമടങ്ങിയ ബാഗ് നൂർ ഖാന്‍റെ ശ്രദ്ധയില്‍ പെടുന്നത്. ഉടന്‍ തന്നെ മേലുദ്യോഗസ്ഥനെ വിളിച്ച് കാര്യങ്ങള്‍ പറയുകയും ബാഗ് ഉടമസ്ഥനെത്തിക്കാനുളള നടപടികളെടുക്കുകയുമായിരുന്നു. പൊതുഗതാഗതഏജന്‍സി സിഇഒ അഹമ്മദ് ബഹ്റോസ്യാന്‍റെ സാന്നിദ്ധ്യത്തില്‍, ആർ ടി എ ചെയർ മാന്‍ മാത്തർ അല്‍ തായർ ജോലിയിലെ ആത്മാർത്ഥയ്ക്ക് നൂർ ഖാന് നന്ദി രേഖപ്പെടുത്തി. ആർ ടി എയില്‍ ജോലിചെയ്യുന്നവരുടെ ഇത്തരം പ്രവർത്തനങ്ങള്‍ ജനങ്ങള്‍ക്ക് പൊതു ഗതാഗത സംവിധാനത്തിലുളള വിശ്വാസം വർദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത് തനിക്കുമാത്രമല്ല, പൊതു ഗതാഗതസംവിധാനത്തില്‍ ജോലി ചെയ്യുന്ന എല്ലാവർക്കുമുളള അംഗീകാരമാണെന്ന് നൂർ ഖാന്‍ പ്രതികരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.