ഹൈദരാബാദ്: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു സാഹചര്യത്തില്‍ മാസ്‌ക് വാങ്ങിക്കാന്‍ പണമില്ലാത്തതിനാല്‍ കിളിക്കൂട് മാസ്‌ക്ക് ആക്കിമാറ്റി സര്‍ക്കാര്‍ ഓഫീസിലെത്തിയ ആട്ടിടയന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.
തെലങ്കാനയിലെ ചിന്നമുനുഗല്‍ ഗ്രാമത്തിലെ മെക്കല കുര്‍മ്മയ്യയാണ് കിളിക്കൂട് മാസ്‌ക്ക് ആക്കി മാറ്റിയത്. പെന്‍ഷന്റെ ആവശ്യത്തിനായി കുര്‍മ്മയ്യക്ക് സര്‍ക്കാര്‍ ഓഫീസ് സന്ദര്‍ശിക്കേണ്ടിയിരുന്നു. എന്നാല്‍ ഓഫീസ് സന്ദര്‍ശിക്കണമെങ്കില്‍ മാസ്‌ക് അനിവാര്യമാണ്. തുടര്‍ന്ന് കുര്‍മ്മയ്യ സ്വന്തമായി മാസ്‌ക് നിര്‍മ്മിക്കുകയായിരുന്നു. അങ്ങനെയാണ് കിളിക്കൂട് മുഖാവരണമാക്കിയത്.
കുര്‍മ്മയ്യയുടെ ചിത്രം സമൂഹമാദ്ധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. കൊറോണ രൂക്ഷമാകുന്ന സാഹചര്യത്തിലും പലരും ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കാതെയാണ് പൊതുഇടത്തില്‍ ഇറങ്ങുന്നത്. ഈ സാഹചര്യത്തില്‍ കുര്‍മ്മയുടെ പ്രവര്‍ത്തനം തികച്ചും പ്രശംസനീയമാണെന്ന തരത്തിലുള്ള പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. മാസ്‌ക് ധരിക്കാത്തവര്‍ക്ക് മാതൃകയാണ് കുര്‍മ്മയ്യ എന്നും കമന്റുകള്‍ ഉയരുന്നുണ്ട്. അതേസമയം 46,488 കോവിഡ് കേസുകളാണ് തെലങ്കാനയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.