ന്യൂഡല്‍ഹി: രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമം അതിരൂക്ഷമാകുന്നതിനിടെ ഇന്നും പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിന് മുകളില്‍. ഇന്ന് ഇതുവരെ ലഭിച്ച കണക്ക് പ്രകാരം 3,32,730 ആണ് പുതിയ രോഗികള്‍. 24 മണിക്കൂറിനുള്ളില്‍ 2263 കോവിഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഇതുവരെ 1,62,63, 695 കൊവിഡ് കേസുകളാണ് ആകെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതിനകം 1,86,920 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഏപ്രില്‍ നാലിന് പ്രതിദിന കോവിഡ് കണക്ക് ഒരു ലക്ഷമായിരുന്നു. അതാണ് ഇപ്പോള്‍ 3.3 ലക്ഷമായി ഉയര്‍ന്നിരിക്കുന്നത്. ആദ്യ ഘട്ട കോവിഡ് വ്യാപനത്തില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന കൊവിഡ് കണക്ക് 98,000 ആയിരുന്നു.
ഓക്‌സിജന്‍ ക്ഷാമത്തെത്തുടര്‍ന്ന് ഡല്‍ഹിയിലെ ഗംഗാറാം ആശുപത്രിയില്‍ 24 മണിക്കൂറിനിടെ 25 കൊവിഡ് രോഗികള്‍ മരിച്ചെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. 60 പേരുടെ നില ഗുരുതരമാണ്. രണ്ട് മണിക്കൂര്‍ കൂടി നല്‍കാനുള്ള ഓക്‌സിജനേ ആശുപത്രിയില്‍ ഉള്ളൂ. എത്രയും വേഗം ഓക്‌സിജന്‍ എത്തിക്കണമെന്നും മെഡിക്കല്‍ ഡയറക്ടര്‍ ആവശ്യപ്പെട്ടു.
ഡല്‍ഹിയില്‍ ലക്ഷണങ്ങള്‍ ഉള്ള ആരോഗ്യ പ്രവര്‍ത്തകരിലേക്ക് മാത്രം ആയി കോവിഡ് ടെസ്റ്റ് ചുരുക്കാന്‍ തീരുമാനമായി. രോഗം സ്ഥിരീകരിച്ചവര്‍ മാത്രം ക്വാറന്റീനില്‍ കഴിയാനും നിര്‍ദേശിച്ചിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കുണ്ടായ ക്ഷാമം പരിഗണിച്ചാണ് പുതിയ തീരുമാനം. എയിംസ് ഡയറക്ടരുടെ നേതൃത്വത്തില്‍ ചേര്‍ന്ന കൊവിഡ് 19 റിവ്യൂ മീറ്റിംഗിലാണ് തീരുമാനം.
ഓക്‌സിജന്‍ നിറച്ച ടാങ്കറുകളുമായുള്ള ആദ്യ ഓക്‌സിജന്‍ എക്‌സ്പ്രസ് വിശാഖപട്ടണം സ്റ്റീല്‍ പ്ലാന്റില്‍ നിന്നും മുംബൈയ്ക്ക് പുറപ്പെട്ടിട്ടുണ്ട്. 100 ടണ്‍ ഓക്‌സിജനാണ് ഏഴ് ടാങ്കറുകളിലായി തിരിച്ചത്. ഓക്‌സിജന്‍ വിതരണത്തിന് വ്യോമസേന വിമാനങ്ങള്‍ ഉപയോഗിച്ചു തുടങ്ങി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.