മംഗലാപുരം: ബോട്ടപകടത്തില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ നാവിക സേന അവസാനിപ്പിച്ചു. മൂന്ന് തമിഴ്നാട് സ്വദേശികളെയും മൂന്ന് ബംഗാള്‍ സ്വദേശികളെയുമാണ് കണ്ടെത്താനുള്ളത്. കപ്പലിടിച്ച് ആഴക്കടലില്‍ മുങ്ങിപ്പോയ മീന്‍പിടുത്ത ബോട്ടിന്റെ ഉള്‍വശം പൂര്‍ണമായും നാവിക സേനയുടെ മുങ്ങല്‍ വിദഗ്ധര്‍ പരിശോധിച്ചു. എന്നാല്‍ ബോട്ടിനുള്ളില്‍ നിന്ന് മൂന്നു പേരുടെ മൃതദേഹങ്ങള്‍ മാത്രമാണ് ലഭിച്ചത്.
ഈ മാസം പന്ത്രണ്ടിന് അര്‍ധരാത്രിയിലാണ് വിദേശ ചരക്കുകപ്പലിടിച്ച് കോഴിക്കോട് ബേപ്പൂരില്‍ നിന്ന് മീന്‍പിടിക്കാന്‍ പോയ ബോട്ട് തകര്‍ന്നത്. അപകടത്തില്‍പ്പെട്ട ആറു പേരുടെ മൃതദേഹങ്ങള്‍ ലഭിക്കുകയും രണ്ടു പേരെ രക്ഷപ്പെടുകയും ചെയ്തിരുന്നു. ബോട്ടുമായി കൂട്ടിയിടിച്ച എപിഎല്‍ ലി ഹാവ്റെ എന്ന സിംഗപ്പൂര്‍ ചരക്കു കപ്പല്‍ മംഗാലാപുരം തീരത്ത് പിടിച്ചിട്ടിരിക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.