യു എ ഇ: ഒക്ടോബർ 16 ഓടെ മഴക്കാലത്തിന് തുടക്കമാകും. അറബ് യൂണിയന് ഫോർ അസ്ട്രോണമി ആന്റ് സ്പേസ് സയന്‍സിന്റേതാണ് പ്രവചനം. ഡിസംബർ ആറുവരെയായിരിക്കും മഴക്കാലം. അതിന് ശേഷം രാജ്യം മഞ്ഞുകാലത്തിലേക്ക് നീങ്ങും. മഴക്കാലത്തിന് മുന്പുളള അസ്ഥിരകാലാവസ്ഥയാണ് രാജ്യത്ത് ഇപ്പോള്‍ അനുഭവപ്പെടുന്നതെന്നും അറബ് യൂണിയന് ഫോർ അസ്ട്രോണമി ആന്റ് സ്പേസ് സയന്‍സ് അംഗമായ ഇബ്രാഹീം അൽ ജർവാൻ പറയുന്നു. യുഎഇയുടെ പല ഭാഗങ്ങളിലും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മഴ ലഭിക്കുന്നുണ്ട്. പലയിടത്തും ആലിപ്പഴവർഷവുമുണ്ടായി. തിങ്കളാഴ്ച അജ്മാന്, ഷാർജ, അലൈന്‍ എന്നിവിടങ്ങളില്‍ പെയ്ത മഴയുടെ ദൃശ്യങ്ങള്‍ കാലാവസ്ഥാ ഏജന്‍സി ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.