ജര്‍മനിയില്‍ നിന്ന് 23 ഓക്‌സിജന്‍ നിര്‍മാണ പ്ലാന്റുകള്‍ വിമാനമാര്‍ഗം എത്തിക്കാന്‍ കേന്ദ്രം

ജര്‍മനിയില്‍ നിന്ന് 23 ഓക്‌സിജന്‍ നിര്‍മാണ പ്ലാന്റുകള്‍ വിമാനമാര്‍ഗം എത്തിക്കാന്‍ കേന്ദ്രം

ന്യൂഡല്‍ഹി: ജര്‍മനിയില്‍നിന്ന് 23 മൊബൈല്‍ ഓക്‌സിജന്‍ നിര്‍മാണ പ്ലാന്റുകള്‍ എത്തിക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയം. രണ്ടാം കോവിഡ് വ്യാപനത്തില്‍ രാജ്യത്തുടനീളം കടുത്ത ഓക്‌സിജന്‍ ക്ഷാമം നേരിടുന്നതിനിടെയാണ് തീരുമാനം. ജര്‍മനിയില്‍ നിന്ന് കൊണ്ടുവരുന്ന ഓരോ പ്ലാന്റിനും മിനിറ്റില്‍ 40 ലിറ്ററും മണിക്കൂറില്‍ 2400 ലിറ്റര്‍ വരെയും ഓക്‌സിജന്‍ ഉത്പാദിപ്പിക്കാനുള്ള ശേഷിയുണ്ടെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

കോവിഡ് രോഗികള്‍ക്ക് ചികിത്സ നല്‍കുന്ന സായുധസേന മെഡിക്കല്‍ സര്‍വീസസ് (എ.എഫ്.എം.എസ്) ആശുപത്രികളില്‍ പ്ലാന്റുകള്‍ വിന്യസിപ്പിക്കുമെന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ മുഖ്യ വക്താവ് എ ഭാരത് ഭൂഷണ്‍ ബാബു പറഞ്ഞു. ഒരാഴ്ചക്കുള്ളില്‍ ഓക്‌സിജന്‍ നിര്‍മാണ പ്ലാന്റുകള്‍ ജര്‍മനിയില്‍ നിന്ന് ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നത്. എളുപ്പത്തില്‍ ഉപയോഗിക്കാനും മാറ്റിസ്ഥാപിക്കാനുമെല്ലാം സാധ്യമാകുന്ന പ്ലാന്റാണിതെന്നും ഭാരത് ഭൂഷണ്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.