തൃശൂര്‍ പൂരം: പഞ്ചവാദ്യത്തിനിടെ ആല്‍മരക്കൊമ്പ് വീണ് ദേവസ്വം അംഗങ്ങളായ രണ്ട് പേര്‍ മരിച്ചു; 27 പേര്‍ക്ക് പരിക്ക്

തൃശൂര്‍ പൂരം: പഞ്ചവാദ്യത്തിനിടെ ആല്‍മരക്കൊമ്പ് വീണ് ദേവസ്വം അംഗങ്ങളായ രണ്ട് പേര്‍ മരിച്ചു; 27 പേര്‍ക്ക് പരിക്ക്

തൃശൂര്‍: തൃശൂര്‍ പൂരത്തിനിടെ മരം വീണ് അപകടം. തിരുവമ്പാടിയുടെ മഠത്തില്‍ വരവിനിടെ ഉണ്ടായ അപകടത്തില്‍ തിരുവമ്പാടി ദേവസ്വം അംഗങ്ങളായ രണ്ട് പേര്‍ മരിച്ചു. പൂച്ചെട്ടി സ്വദേശിയായ രമേശന്‍, പൂങ്കുന്നം സ്വദേശിയായ പനിയത്ത് രാധാകൃഷ്ണന്‍ എന്നിവരാണ് മരിച്ചത്. പഞ്ചവാദ്യക്കാര്‍ക്ക് മേല്‍ കൂറ്റന്‍ ആല്‍മരത്തിന്റെ ശാഖ ഒടിഞ്ഞ് വീഴുകയായിരുന്നു.

25 പേര്‍ക്ക് പരുക്കേറ്റു. ഇവരെ നഗരത്തിലെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്. എട്ട് പേരെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഒന്നര മണിക്കൂര്‍ സമയമെടുത്താണ് ഫയര്‍ഫോഴ്‌സ് ആല്‍മരം മുറിച്ച് മാറ്റിയത്. നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്‌സും സമയോചിതമായി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലൂടെ ആളുകളെ പുറത്തെടുക്കുകയായിരുന്നു.

ബ്രഹ്മസ്വം മഠത്തിന് സമീപത്തെ ആല്‍മരത്തിന്റെ ശാഖ ഒടിഞ്ഞ് വീണ അര്‍ധരാത്രി പന്ത്രണ്ടോടെയാണ് അപകടം ഉണ്ടായത്. മഠത്തില്‍ വരവിനിടെ മരം വീണ് പഞ്ചവാദ്യത്തിന്റെ ആളുകള്‍ അടിയില്‍ പെടുകയായിരുന്നു. മരം വീണ ഉടന്‍ ആന ഭയന്നു ഓടി. കുട്ടന്‍കുളങ്ങര അര്‍ജുനന്‍ എന്ന ആനയാണ് ഭയന്നോടിയത്. പിന്നീട് ആനയെ തളച്ചു. വൈദ്യുതി കമ്പിയിലേക്കാണ് മരം പൊട്ടി വീണത്. എന്‍ഡിആര്‍എഫ് സംഘവും കളക്ടറും ജില്ലാ പൊലീസ് മേധാവിയും സ്ഥലത്ത് എത്തി. കൊവിഡ് നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ആള്‍ക്കൂട്ടം കുറഞ്ഞതും വലിയ ദുരന്തം ഒഴിവാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.