ആശുപത്രികളില്‍ ഓക്സിജന്‍ ക്ഷാമം; ഡല്‍ഹിയില്‍ 20 രോഗികള്‍ മരിച്ചു

ആശുപത്രികളില്‍ ഓക്സിജന്‍ ക്ഷാമം; ഡല്‍ഹിയില്‍ 20 രോഗികള്‍ മരിച്ചു

ന്യുഡല്‍ഹി: ഡല്‍ഹിയിലെ വിവിധ ആശുപത്രികളില്‍ ഓക്സിജന്‍ ക്ഷാമം. ജയ്പൂര്‍ ഗോള്‍ഡന്‍ ആശുപത്രിയില്‍ ഓക്സിജന്‍ ക്ഷാമം രൂക്ഷമായി തുടരുകയാണ്. 20 പേര്‍ മരിച്ചു. നിലവില്‍ 200 രോഗികളുടെ ജീവന്‍ അപകടത്തിലെന്നും അധികൃതര്‍ പറയുന്നു. മൂല്‍ചന്ദ്, സരോജ്, ആശുപത്രിയിലാണ് ഓക്സിജന്‍ ക്ഷാമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഒരു മണിക്കൂറിനുള്ളില്‍ ഓക്സിജന്‍ തീരുമെന്ന് മൂല്‍ചന്ദ് ആശുപത്രി അധികൃതര്‍ പറഞ്ഞു. ബാത്ര ആശുപത്രിയില്‍ താത്കാലിക ആവശ്യത്തിനുള്ള ഒരു ടാങ്ക് ഓക്സിജനെത്തി. 45 മിനിറ്റ് ഉപയോഗിക്കാനുള്ള ഓക്സിജന്‍ മാത്രമേയുള്ളൂവെന്ന് അധികൃതര്‍. ഡല്‍ഹിയിലെ സരോജ് ആശുപത്രിയില്‍ രോഗികളെ പ്രവേശിപ്പിക്കുന്നത് നിര്‍ത്തി. അതേസമയം കേന്ദ്ര സര്‍ക്കാര്‍ ഓക്സിജന്‍ വിതരണ നടപടികള്‍ വേഗത്തിലാക്കിയിട്ടുണ്ട്. പഞ്ചാബില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ഓക്‌സിജന്‍ വിതരണം ചെയ്ത ശേഷം മാത്രമേ സ്വകാര്യ ആശുപത്രികളില്‍ നല്‍കുന്നുള്ളൂ. ഇത് സ്വകാര്യ ആശുപത്രികളിലെ രോഗികളെ ബാധിക്കുന്നുണ്ടെന്നും ആക്ഷേപം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.