സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എന്‍.വി രമണ സ്ഥാനമേറ്റു

സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എന്‍.വി രമണ സ്ഥാനമേറ്റു

ന്യൂഡല്‍ഹി: സുപ്രീം കോടതിയുടെ 48ാമത്തെ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എന്‍.വി രമണ സ്ഥാനമേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അടക്കമുള്ള പ്രമുഖര്‍ പങ്കെടുത്തു.

കോവിഡ് രണ്ടാം വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ വളരെ കുറച്ച് ആളുകള്‍ മാത്രമാണ് അധികാരം ഏല്‍ക്കുന്ന ചടങ്ങില്‍ പങ്കെടുത്തത്. ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് ജസ്റ്റിസ് എസ്.എ ബോബ്ഡെ വിരമിച്ചിരുന്നു. പിന്നാലെയാണ് രമണയുടെ സ്ഥാനാരോഹണം.

കോവിഡ് വ്യാപനത്തിന്റെ പരീക്ഷണ ഘട്ടത്തിലൂടെയാണ് രാജ്യം ഇപ്പോള്‍ കടന്നു പോകുന്നതെന്ന് ബോബ്ഡെയുടെ യാത്രയയപ്പ് ചടങ്ങില്‍ സംബന്ധിക്കവെ രമണ അഭിപ്രായപ്പെട്ടിരുന്നു. അഭിഭാഷകരും ജഡ്ജിമാരും കോടതി ജീവനക്കാരടക്കം പലര്‍ക്കും രോഗം ബാധിച്ചു. ഈ മഹാമാരിയെ നമ്മുടെ സമര്‍പ്പണ മനോഭാവത്തിലൂടെ കീഴടക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കിട്ടു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.