ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്‌സിനായ കോവാക്‌സിന്റെ വില പ്രഖ്യാപിച്ചു. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒരു ഡോസ് 600 രൂപയ്ക്കും സ്വകാര്യ ആശുപത്രികള്‍ക്ക് 1200 രൂപയ്ക്കും വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് നിര്‍മാതാക്കളായ ഭാരത് ബയോടെക് അറിയിച്ചു. 50 ശതമാനം കേന്ദ്രസര്‍ക്കാരിനു നല്‍കും.
കയറ്റുമതി നിരക്ക് 15 മുതല്‍ 20 ഡോളര്‍ വരെയാണ്. രാജ്യത്തെ പുതിയ റൗണ്ട് വാക്‌സിനേഷന്‍ ഡ്രൈവ് മേയ് ഒന്നിന് ആരംഭിക്കുന്നതിനു മുന്നോടിയായാണു വില പ്രഖ്യാപിച്ചത്. 18 വയസിന് മുകളിലുള്ളവര്‍ക്കു മേയ് ഒന്നു മുതല്‍ വാക്‌സന്‍ എടുക്കാം.
രാജ്യത്ത് നിലവില്‍ കോവിഷീല്‍ഡ്, കോവാക്സിന്‍ എന്നിങ്ങനെ രണ്ട് വാക്സിനുകളാണ് ഉത്പാദിപ്പിക്കുന്നത്. ഐസിഎംആര്‍ സഹകരണത്തോടെ ഭാരത് ബയോടെക്കാണ് കോവാക്സിന്‍ ഉത്പാദിപ്പിക്കുന്നത്. പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് കോവിഷീല്‍ഡ് വാക്സിന്‍ രാജ്യത്ത് നിര്‍മിക്കുന്നത്.
കോവിഷീല്‍ഡ് സംസ്ഥാനങ്ങള്‍ക്ക് 400 രൂപയ്ക്കും സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപയ്ക്കും വില്‍ക്കുമെന്നു കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. കോവിഷീല്‍ഡിനു നിശ്ചയിച്ച വില കൂടുതലാണെന്നു വ്യാപക ആക്ഷേപം ഉയര്‍ന്നതിനു പിന്നാലെയാണ് അതിനേക്കാള്‍ ഉയര്‍ന്ന നിരക്ക് കോവാക്‌സിനു നിര്‍മാതാക്കള്‍ പ്രഖ്യാപിച്ചത്.
വിപണിയില്‍ ലഭ്യമായതില്‍വച്ച് വില കുറഞ്ഞ കോവിഡ് വാക്‌സിനാണു കോവിഷീല്‍ഡ് എന്നാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പ്രതികരണം. ഇന്ത്യയടക്കമുളള രാജ്യങ്ങള്‍ക്കു നല്‍കുന്നത് കുറഞ്ഞ വിലയ്ക്കാണെന്നും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.