കോവിഡ്: ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടി; മെയ് മൂന്ന് വരെ കർശന നിയന്ത്രണങ്ങള്‍

കോവിഡ്: ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടി; മെയ് മൂന്ന് വരെ കർശന നിയന്ത്രണങ്ങള്‍

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടി. മെയ് മൂന്നിന് വൈകീട്ട് അഞ്ച് വരെ ലോക്ക്ഡൗണ്‍ തുടരുമെന്ന്‌ മുഖ്യമന്ത്രി കെജരിവാള്‍ പറഞ്ഞു. നിലവില്‍ ലോക്ക് ഡൗണ്‍ നാളെ അവസാനിരിക്കെയാണ് ലോക്ക്ഡൗണ്‍ നീട്ടാനുള്ള തീരുമാനം

മെയ് മൂന്ന് വരെ അവശ്യസേവനങ്ങള്‍ക്ക് മാത്രമെ അനുവദിക്കുകയുള്ളു. ഓക്‌സിജന്‍ക്ഷാമത്തിന് ഇതുവരെ രാജ്യതലസ്ഥാനത്ത് പൂര്‍ണപരിഹാരമായിട്ടില്ല. നിലവില്‍ പത്ത് ലക്ഷത്തിലധികം പേരാണ് ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച്‌ ചികിത്സയിലുള്ളത്. മരണസംഖ്യ 13,898 ആയി.

ഡല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ കോവിഡ് ബാധിച്ച്‌ മരിച്ചത് 357 പേരാണ്. ഇത് വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ ഏറ്റവും വലിയ മരണനിരക്കാണിത്. 24,000-ത്തിലധികം പേരാണ് കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം ഡല്‍ഹിയില്‍ പുതുതായി രോഗബാധിതരായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.