ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമാവുകയും രാജ്യത്തെ ആശുപത്രികളിൽ നിരവധി രോഗികള്‍ ഓക്സിജൻ കിട്ടാതെ മരിക്കുകയും ചെയ്ത സാഹചര്യത്തിൽ ഓക്സിജന്‍ ക്ഷാമം പരിഹരിക്കാന്‍ 551 പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് പിഎം കെയര്‍ ഫണ്ടില്‍ നിന്ന് പണം അനുവദിച്ചു. പ്ലാന്റുകള്‍ എത്രയും വേഗം പ്രവര്‍ത്തനക്ഷമമാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ജില്ലാ ആശുപത്രികളിലാണ് ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നത്. ജില്ലാ തലത്തില്‍ ഓക്സിജന്‍ ലഭ്യത വര്‍ധിപ്പിക്കുന്നതിന് ഈ പ്ലാന്റുകള്‍ സഹായകമാകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
എന്നാൽ ഇത് ആശുപത്രികളുടെയും ജില്ലയുടെയും ദൈനംദിന മെഡിക്കല്‍ ഓക്സിജന്‍ ആവശ്യങ്ങള്‍ പരിഹരിക്കുന്നതായിരിക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു. അതെ സമയം കോവിഡ് മഹാമാരിയില്‍ കടുത്ത ഓക്സിജന്‍ ക്ഷാമം മൂലം മരിച്ചത് 25 രോഗികളാണ്. രാജ്യത്ത് മഹാരാഷ്ട്രയാണ് കോവിഡ് കണക്കുകളില്‍ മുന്നിട്ട് നില്‍ക്കുന്നത്.
2021 തുടക്കത്തില്‍ 162 പിഎസ്എ ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനായി പിഎം കെയര്‍ ഫണ്ടില്‍ നിന്നും 201.58 കോടി രൂപ വകയിരുത്തിയിരുന്നു. എന്നാൽ പൊതുജനാരോഗ്യ വ്യവസ്ഥയെ കൂടുതല്‍ ശക്തിപ്പെടുത്താനും ആശുപത്രികളില്‍ ഓക്സിജന്‍ ഉത്പാദന സൗകര്യം ഉണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യാനാണ് പ്ലാന്റുകള്‍ സ്ഥാപിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.