കോവിഡ് പ്രതിരോധം ശക്തമാക്കി കേരളം; ഇതുവരെ 68 ലക്ഷം ഡോസ് വാക്‌സിന്‍ വിതരണം ചെയ്തു

കോവിഡ് പ്രതിരോധം ശക്തമാക്കി കേരളം; ഇതുവരെ 68 ലക്ഷം ഡോസ് വാക്‌സിന്‍ വിതരണം ചെയ്തു

തിരുവനന്തപുരം: കോവിഡിന്റെ രണ്ടാം തരംഗത്തിനെതിരെ പ്രതിരോധം ശക്തമാക്കി കേരളം. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് 68,27,750 ഡോസ് വാക്‌സിനാണ് ഇതുവരെ വിതരണം ചെയ്തത്.

57,88,558 പേര്‍ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചു. ഇതില്‍ 10,39,192 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനും വിതരണം ചെയ്തു കഴിഞ്ഞു. വരും ദിവസങ്ങളിലും വാക്‌സിനേഷന്‍ വേഗത്തിലാക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്.

അതേസമയം മെയ് ഒന്ന് മുതല്‍ 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും വാക്‌സിന്‍ വിതരണം ആരംഭിക്കുന്നതിലൂടെ പ്രതിരോധം കൂടുതല്‍ ശക്തമാകുമെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തല്‍.

എന്നാൽ സംസ്ഥാനത്ത് നിലവില്‍ മൂന്ന് ലക്ഷം ഡോസ് വാക്‌സിന്‍ കൂടിയാണ് സ്‌റ്റോക്കുള്ളത്. കൂടുതല്‍ ഡോസുകള്‍ എത്തിക്കണമെന്ന് സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കമ്പനികളിൽ നിന്ന് നേരിട്ട് വാക്‌സിന്‍ വാങ്ങാനുള്ള നടപടികളും സംസ്ഥാന സര്‍ക്കാര്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.