ന്യൂഡല്‍ഹി: മെയ് ഒന്നു മുതല്‍ തുടങ്ങുന്ന കോവിഡ് വാക്സിനേഷന്റെ അടുത്ത ഘട്ടം സംബന്ധിച്ച മാര്‍ഗരേഖ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കി. 18 നും 44 വയസിനും ഇടയിലുളളവരുടെ വാക്‌സിനേഷനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഈ മാസം 28 മുതല്‍ ആരംഭിക്കും.
കോവിന്‍ സൈറ്റ് വഴി മാത്രമായിരിക്കും രജിസ്ട്രേഷന്‍. ഇതു സംബന്ധിച്ചുളള മാര്‍ഗരേഖ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ എല്ലാ സംസ്ഥാനങ്ങളിലേയും അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍ക്കും പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ക്കും അയച്ചു.
സ്‌പോട്ട് രജിസ്‌ട്രേഷന്‍ അഥവാ വോക്ക് ഇന്‍ സംവിധാനം തുടര്‍ന്ന് ഉണ്ടാകില്ലെന്ന് മാര്‍ഗരേഖയില്‍ വ്യക്തമാക്കിയിട്ടുണ്ട്. 'വാക്സിനേഷന്‍ കൂടുതല്‍ പേര്‍ക്ക് തുടങ്ങുന്നതോടെ ആവശ്യക്കാരുടെ എണ്ണം വര്‍ദ്ധിക്കുമെന്ന് ഉറപ്പാണ്. ആളുകള്‍ കൂട്ടമായെത്തുന്നത് തടയാനായി കോവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്ത് അപ്പോയിന്റ്മെന്റ് എടുക്കണമെന്നത് നിര്‍ബന്ധമാണ്.
സര്‍ക്കാര്‍-സ്വകാര്യ കോവിഡ് വാക്സിനേഷന്‍ സെന്ററുകള്‍ കോവിനില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന നിബന്ധന തുടരും. ജില്ലാ ഇമ്യൂണൈസേഷന്‍ ഓഫീസര്‍മാര്‍ക്ക് തന്നെയായിരിക്കും ഇതിന്റെ ചുമതല. നിലവില്‍ കോവിനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള സ്വകാര്യ കോവിഡ് വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. വാക്സിനേഷന്‍ സെന്ററുകള്‍ വാക്സിനേഷനുമായി ബന്ധപ്പെട്ട എല്ലാവിവരങ്ങളും രേഖപ്പെടുത്തേണ്ടതും ഡിജിറ്റല്‍ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതുമാണെന്നും മാര്‍ഗരേഖയില്‍ പറയുന്നു.
സര്‍ക്കാര്‍ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ സൗജന്യമായിട്ടായിരിക്കും വാക്സിന്‍ നല്‍കുക. സ്വകാര്യ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ പണം ഈടാക്കും. ആരോഗ്യപ്രവര്‍ത്തകര്‍, മുന്നണിപ്പോരാളികള്‍, 45 വയസിന് മുകളില്‍ പ്രായമുളളവര്‍ എന്നിവര്‍ക്ക് തുടര്‍ന്നും വാക്സിന്‍ സ്വീകരിക്കാനാവും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.