മൈക്രോ ലോക്ഡൗണിന് സാധ്യത, വാരാന്ത്യ കര്‍ഫ്യൂ തുടര്‍ന്നേക്കും; സര്‍വകക്ഷി യോഗം രാവിലെ 11 ന്

മൈക്രോ ലോക്ഡൗണിന് സാധ്യത, വാരാന്ത്യ കര്‍ഫ്യൂ തുടര്‍ന്നേക്കും; സര്‍വകക്ഷി യോഗം രാവിലെ 11 ന്

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം മുപ്പതിനായിരത്തോട് അടുക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതു സംബന്ധിച്ച് ഇന്ന് ചേരുന്ന സര്‍വകക്ഷി യോഗം തീരുമാനമെടുക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഇന്ന് രാവിലെ 11 ന് തിരുവനന്തപുരത്താണ് യോഗം.

നിയന്ത്രണങ്ങള്‍ ഏതുരീതിയില്‍ വേണമെന്ന് ചര്‍ച്ചചെയ്യാനും പ്രതിരോധനടപടികള്‍ ഊര്‍ജിതമാക്കാനുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വകക്ഷിയോഗം വിളിച്ചത്. ഓരോ പ്രദേശത്തും രോഗവ്യാപനത്തിന്റെ തോതനുസരിച്ച് മൈക്രോ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താനും വാരാന്ത്യ കര്‍ഫ്യൂ തുടരാനുമാണ് സാധ്യത.ലോക്ഡൗണ്‍ ഒഴിവാക്കിയുള്ള പ്രതിരോധനടപടികളെ കോണ്‍ഗ്രസ് പിന്തുണയ്ക്കും.

പൂര്‍ണമായ അടച്ചിടലിനോട് എല്‍ഡിഎഫും യോജിക്കില്ല. പൂര്‍ണ ലോക്ഡൗണ്‍ തൊഴില്‍നഷ്ടത്തിനും കൂടുതല്‍ സാമ്പത്തിക പ്രതിസന്ധിക്കും ഇടയാക്കുമെന്നാണു സര്‍ക്കാരിന്റെ നിലപാട്. ഏതുസാഹചര്യവും നേരിടാന്‍ സംസ്ഥാനം സജ്ജമായതിനാല്‍ അടച്ചിടല്‍ ഒഴിവാക്കാമെന്ന വിലയിരുത്തലാണ് ഇതുവരെയുള്ളത്.

വോട്ടെണ്ണല്‍ ദിനത്തിലെ മുന്‍കരുതലുകളെക്കുറിച്ചും ഇന്നത്തെ യോഗം ചര്‍ച്ച ചെയ്യും. ലോക്ഡൗണ്‍ വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് ആരാഞ്ഞിരുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.