ദുബായ്:കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന ഇന്ത്യയ്ക്ക് പിന്തുണ നല്കി യുഎഇ. കോവിഡ് പ്രതിസന്ധിയെ നേരിടാനുളള കരുത്ത് ഇന്ത്യക്കുണ്ട്,കോവിഡിനെതിരായ ഈ യുദ്ധത്തില്‍ യുഎഇയുടെ എല്ലാ പിന്തുണയുമുണ്ടാകുമെന്ന് യുഎഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുളള ബിന്‍ സവാദ് അല്‍ നഹ്യാന്‍ വ്യക്തമാക്കി. ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി ടെലഫോണില്‍ അദ്ദേഹം കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. കോവിഡ് ബാധിച്ച് മരിച്ചവർക്ക് ആദരാജ്ഞലികള്‍ അർപ്പിച്ച് അദ്ദേഹം രോഗബാധിതരായവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് ആശിക്കുന്നുവെന്നും പറഞ്ഞു. ഈ പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ ഇന്ത്യക്ക് സാധിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
ത്രിവർണമണിഞ്ഞ് ബുർജ് ഖലീഫ.
കോവിഡ് പ്രതിസന്ധിയിലുഴലുന്ന ഇന്ത്യക്ക് പിന്തുണ അറിയിച്ച് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫ ഇന്നലെ ഇന്ത്യന്‍ ദേശീയ പതാകയുടെ നിറമണിഞ്ഞു. ഇന്ത്യ നേരിടുന്ന പ്രതിസന്ധി തരണം ചെയ്യാന്‍ തങ്ങളും ഒപ്പമുണ്ട്. ഇന്ത്യ,ശക്തമായി നില്‍ക്കൂ, പ്രാർത്ഥനയും പ്രതീക്ഷയും നിങ്ങള്‍ക്കൊപ്പമുണ്ട്. ത്രിവർണശോഭയില്‍ തിളങ്ങുന്ന ബുർജ് ഖലീഫയുടെ വീഡിയോ പങ്കുവച്ച ട്വീറ്റ് ഇങ്ങനെ കുറിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.