കൊച്ചി: അനിയന്ത്രിതമായ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ മെയ് ഏഴിന് ഭാരത കത്തോലിക്കാ മെത്രാന്‍ സമിതി ആഹ്വാനം ചെയ്ത ദേശീയ ഉപവാസ പ്രാര്‍ത്ഥനയില്‍ സജീവമായി പങ്കുചേരുവാന്‍ സിബിസിഐ ലൈയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ: വി.സി സെബാസ്റ്റ്യന്‍ ഇന്ത്യയിലെ കത്തോലിക്കാ സഭയിലെ അല്മായ പ്രസ്ഥാനങ്ങളോടും ഇതര ക്രൈസ്തവ വിഭാഗങ്ങളിലെ അല്മായ സംഘടനകളോടും പൊതുസമൂഹത്തോടും അഭ്യര്‍ത്ഥിച്ചു. ഭാരത കത്തോലിക്കാ മെത്രാന്‍ സമിതി പ്രസിഡന്റ് കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസാണ് ഉപവാസ പ്രാര്‍ത്ഥനയ്ക്ക് ആഹ്വാനം ചെയ്തത്.
മനുഷ്യന്റെ നിയന്ത്രണങ്ങള്‍ക്ക് അതീതമായി കോവിഡ് രോഗം വ്യാപിക്കുകയാണ്. ഭരണ സംവിധാനങ്ങളും ജനജീവിതവും നിശ്ചലമാകുന്ന അതീതീവ്ര സ്ഥിതി വിശേഷമാണ് ഇന്ന് രാജ്യത്തുള്ളത്. കോവിഡിനെ പ്രതിരോധിക്കാനും ജനങ്ങളെ ശുശ്രൂഷിക്കാനും ക്രൈസ്തവ സഭാ സംവിധാനങ്ങള്‍ ഒന്നാകെ ഏറെ സജീവമാണ്. മാത്രമല്ല, സഭാ സ്ഥാപനങ്ങളൊന്നാകെയും വിശ്വാസി സമൂഹവും നിസ്വാര്‍ത്ഥ സേവനമാണ് നടത്തുന്നത്.
ദൈവീക ഇടപെടലുകള്‍ക്കു മാത്രമേ ഈ വലിയ ദുരന്തത്തില്‍ നിന്ന് ജനസമൂഹത്തെ രക്ഷിക്കുവാനവുകയുള്ളുവെന്ന് അനുഭവങ്ങള്‍ തെളിയിക്കുന്നു. കോവിഡില്‍ നിന്നുള്ള മോചനത്തിനായി മെയ് ഏഴിന് രാജ്യത്തുടനീളമായി നടത്തുന്ന ഉപവാസ പ്രാര്‍ത്ഥനയില്‍ വിവിധ ക്രൈസ്തവ വിഭാഗങ്ങളിലെ അല്‍മായ സംഘടനകളും സാമൂഹ്യ പ്രസ്ഥാനങ്ങളും പങ്കു ചേരുമെന്ന് അഡ്വ: വി.സി സെബാസ്റ്റ്യന്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.