കോവിഡ് ആരോഗ്യരേഖകള്‍ പൂർണ ഡിജിറ്റലാകും, സൗകര്യമൊരുക്കി എമിറേറ്റ്സ് എയർലൈന്‍

കോവിഡ് ആരോഗ്യരേഖകള്‍ പൂർണ ഡിജിറ്റലാകും, സൗകര്യമൊരുക്കി എമിറേറ്റ്സ് എയർലൈന്‍

ദുബായ് : യാത്രാക്കാരുടെ കോവിഡ് 19 ആരോഗ്യരേഖകളുടെ പൂർണ ഡിജിറ്റല്‍ പരിശോധന നടപ്പില്‍ വരുത്തി എമിറേറ്റ്സ് എയർലൈന്‍സ്. ദുബായ് ഹെല്‍ത്ത് അതോറിറ്റിയുമായി സഹകരിച്ചാണ് പരിശോധന നടപ്പില്‍ വരുത്തുന്നത്. ദുബായില്‍ പിസിആർ പരിശോധന നടത്തിയ യാത്രാക്കാരാണെങ്കില്‍ കോവിഡ് പിസിആർ ടെസ്റ്റ് പ്രിന്‍റ് ഔട്ട് ഹാജരാക്കാതെ ചെക്ക് ഇന്‍ ചെയ്യാന്‍ സാധിക്കുമെന്നുളളതാണ് ഗുണം. ദുബായിലെ ഡി‌എ‌ച്ച്‌എ ആരോഗ്യ കേന്ദ്രത്തിൽ നിന്ന് കോവിഡ് വാക്സിനേഷൻ ലഭിച്ചവർക്ക്, അവരുടെകോവിഡ് പി‌സി‌ആർ പരിശോധനാ ഫലങ്ങൾക്കൊപ്പം, യാത്രാ ചെക്ക്-ഇൻ സമയത്ത് അവരുടെ മെഡിക്കൽ രേഖകൾ സമന്വയിപ്പിക്കപ്പെടുന്നതാണ്. ഉപയോക്താക്കള്‍ക്ക് സുരക്ഷിതവും വേഗത്തിലുളളതുമായ പരിശോധനാ നടപടിക്രമങ്ങള്‍ പ്രദാനം ചെയ്യാന്‍ ഇതിലൂടെ സാധിക്കും.ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുന്നവർക്കാണ് സൗകര്യം പ്രയോജനപ്പെടുത്താനാവുക. കോവിഡ് -19 പരിശോധനയും വാക്സിനേഷനുമായി ബന്ധപ്പെട്ട യാത്രാ ആരോഗ്യ രേഖകളുടെ പൂർണ്ണ ഡിജിറ്റൽ പരിശോധനയും നടപ്പിലാക്കുന്ന ലോകത്തിലെ ആദ്യത്തെ നഗരങ്ങളിലൊന്നാകും ദുബായ്. ദുബായ്ക്ക് പുറത്ത് പി‌സി‌ആർ പരിശോധനയോ പ്രതിരോധ കുത്തിവയ്പ്പുകളോ നടത്തിയ ഉപഭോക്താക്കൾ‌ ചെക്ക്-ഇൻ‌ ചെയ്യാനായി അവരുടെ യാത്രാ രേഖകൾ‌ പ്രിന്‍റ് ഔട്ട് എടുത്ത് ഹാജരാക്കേണ്ടതുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.