ന്യൂഡൽഹി: രണ്ടു പ്രമുഖ ചാനലുകളുടെ അതിരുകവിഞ്ഞ പരാമർശങ്ങൾക്ക് എതിരെ നിലകൊള്ളാൻ ഹിന്ദി ചലച്ചിത്ര മേഖല ഒറ്റക്കെട്ടായി കോടതിയിലേക്ക് . ബോളിവുഡിനെ അടച്ചാക്ഷേപിക്കുന്ന റിപ്പബ്ലിക്, ടൈംസ് നൗ ചാനലുകൾക്ക് എതിരയും അവരുടെ നാല് അവതാരകർക്ക് എതിരെയും ആമിർ ഖാൻ, സൽമാൻ ഖാൻ, അജയ് ദേവ്ഗൺ, അനിൽ കപൂർ, ഫർഹാൻ അക്തർ, കബീർ ഖാൻ തുടങ്ങിയവർ കേസ് ഡൽഹി ഹൈക്കോടതിയിൽ ഫയൽ ചെയ്തു. നാലു സിനിമ വ്യവസായ അസോസിയേഷനുകളും 34 പ്രൊഡ്യൂസർമാരുമാണ് കേസ് നൽകിൽകിയിട്ടുള്ളത്. സിനിമ ലോകം മയക്കുമരുന്നിൻ അടിമകൾ ആണ് എന്ന് ചാനലുകൾ നടത്തിയ പരാമർശങ്ങളെ തുടർന്നാണ് സിനിമാ ലോകം കോടതി കയറുന്നത്.
സിനിമ വ്യക്തിത്വങ്ങളെ മാധ്യമ വിചാരണ നടത്തുന്നതും അവരുടെ സ്വകാര്യത ഹനിക്കുന്നതുമായ പ്രവർത്തനങ്ങൾ തടയണമെന്നും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.