'ഇതെന്റെ ഓക്‌സിജന്‍ സക്കാത്ത്'; ഓക്‌സിജന്‍ വിതരണം ചെയ്തതിന്റെ 85 ലക്ഷം രൂപ നിരസിച്ച് വ്യവസായി

'ഇതെന്റെ ഓക്‌സിജന്‍ സക്കാത്ത്'; ഓക്‌സിജന്‍ വിതരണം ചെയ്തതിന്റെ 85 ലക്ഷം രൂപ നിരസിച്ച് വ്യവസായി

മുംബൈ: മഹാരാഷ്ട്രയിലെ ആശുപത്രികളില്‍ ഓക്‌സിജന്‍ എത്തിച്ചതിന്റെ പ്രതിഫലമായി നല്‍കിയ 85 ലക്ഷം രൂപ നിരസിച്ച് വ്യവസായി. നാഗ്പൂര്‍ സ്വദേശി പ്യാരേ ഖാനാണ് സഹജീവിസ്‌നേഹത്തിന്റെ ഉദാഹരണമാകുന്നത്. ആശുപത്രികളില്‍ 400 മെട്രിക് ടണ്‍ ഓക്‌സിജന്‍ എത്തിച്ചതിന്റെ പ്രതിഫലമാണ് പ്യാരേ ഖാന്‍ നിരസിച്ചത്. പരിശുദ്ധ റംസാന്‍ മാസത്തില്‍ ഇത് തന്റെ ഓക്‌സിജന്‍ സക്കാത്താണെന്ന് പ്യാരേ ഖാന്‍ പറയുന്നു.

അംഷി ട്രാന്‍സ്‌പോര്‍ട്ട് കമ്പനി ഉടമയാണ് പ്യാരേ ഖാന്‍. നാഗ്പൂര്‍ ആശുപത്രികളില്‍ ഓക്‌സിജന്‍ വിതരണം ചെയ്യുകയാണ് അദ്ദേഹം. ഇതിനുള്ള കൂലി നല്‍കാമെന്ന് അധികൃതര്‍ അറിയിച്ചെങ്കിലും പ്യാരേ ഖാന്‍ നിരസിച്ചു. ബെംഗളൂരുവില്‍ നിന്ന് രണ്ട് ക്രയോജനിക്ക് ഗ്യാസ് ടാങ്കറുകള്‍ വാടകയ്‌ക്കെടുക്കാന്‍ മൂന്നിരട്ടി പണമാണ് അദ്ദേഹത്തിനു നല്‍കേണ്ടി വന്നത്. മാര്‍ക്കറ്റ് വിലയെക്കാള്‍ 14 ലക്ഷം രൂപ അധികമാണ് അദ്ദേഹം അതിനായി ചിലവഴിച്ചത്.
ദാരിദ്ര്യത്തില്‍ നിന്ന് ജീവിതം തുടങ്ങി സ്വയം കോടീശ്വരനായ ആളാണ് പ്യാരേ ഖാന്‍. 1995ല്‍ നാഗ്പൂര്‍ റെയില്‍വേ സ്റ്റേഷനു പുറത്ത് അദ്ദേഹം ഓറഞ്ച് വില്പന നടത്തിയിട്ടുണ്ട്. താജ്ബാഗിലെ ചേരിയില്‍ ഒറ്റമുറി കട നടത്തിയിരുന്നയാളാണ് പ്യാരേ ഖാന്റെ പിതാവ്. എന്നാല്‍ ഇന്ന്, 400 കോടി രൂപയാണ് അംഷി ട്രാന്‍സ്‌പോര്‍ട്ടിന്റെ ആസ്തി. അദ്ദേഹത്തിന് ഇന്ന് ഇന്ത്യയിലുടനീളം 2,000 ട്രക്കുകളുടെ ശൃംഖലയുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.