റാസല്‍ ഖൈമ: കോവിഡ് പ്രതിരോധ മുന്‍കരുതലുകള്‍ നീട്ടി റാസല്‍ഖൈമ. ഈ വർഷമാദ്യം എമിറേറ്റിലെ സാമൂഹിക ഒത്തുചേരലുകള്‍ക്കുള്‍പ്പടെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങള്‍ ജൂണ്‍ എട്ടുവരെ തുടരും.
മുന്‍കരുതലുകള്‍ ഇവയാണ്
പൊതു പാർക്കുകളിലും ബീച്ചുകളിലും 70 ശതമാനം ആളുകള്‍ക്ക് മാത്രമാണ് പ്രവേശനം.
ഷോപ്പിംഗ് മാളുകളില്‍ അറുപത് ശതമാനം.
പൊതു ഗതാഗതം- ഉള്‍ക്കൊളളാവുന്നതിന്റെ പകുതി.
സിനിമാശാലകള്‍ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഉള്‍ക്കൊളളാവുന്നതിന്റെ പകുതി ആളുകള്‍ക്ക് മാത്രമാണ് പ്രവേശനം.
ജിമ്മുകള്‍ ഉള്‍പ്പടെയുളള ആരോഗ്യപരിപാലനകേന്ദ്രങ്ങളിലും ഉള്‍ക്കൊളളാവുന്നതിന്റെ പകുതി ആളുകള്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിട്ടുളളത്.
ഹോട്ടലുകളിലെ പൂളുകളിലും സ്വകാര്യ ബീച്ചുകളിലും പകുതി പേർക്ക് മാത്രമാണ് പ്രവേശനാനുമതി.
ഒത്തുചേരലുകള്‍
കല്ല്യാണങ്ങള്‍ ഉള്‍പ്പടെയുളള ഒത്തുചേരലുകള്‍ക്ക് 10 പേർക്ക് പങ്കെടുക്കാം. മരണാനന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 പേർ മാത്രം.
സാമൂഹിക അകലം
പൊതുഇടങ്ങളില്‍ പരസ്പരം രണ്ട് മീറ്ററെങ്കിലും അകലം പാലിക്കണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.