ന്യൂഡൽഹി, ഇന്ത്യ ചൈനീസ്- പാക്കിസ്ഥാൻ അതിർത്തികളിൽ പ്രശ്നങ്ങൾ പ്രതിരോധിക്കുക മാത്രമല്ല അതിർത്തി പ്രദേശങ്ങളിൽ വൻ വികസന പ്രവർത്തനങ്ങളും നടത്തുകയും ചെയ്യുന്നുണ്ട് എന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അറിയിച്ചു. ബോർഡർ റോഡ്സ് ഓർഗനൈസേഷൻ ഏഴു സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നിർമ്മാണം പൂർത്തിയാക്കിയ 44 പാലങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ചു കൊണ്ട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. കോവിഡ് മഹാമാരിയുടെ വെല്ലുവിളികൾ കിടയിലും അതിർത്തിയിലെ പ്രശ്നങ്ങളെ ശക്തമായി നേരിടാനും ഇന്ത്യക്ക് സാധിച്ചു, ഈ സാഹചര്യത്തിൽ പ്രശ്നങ്ങളെ പ്രതിരോധിക്കുക മാത്രമല്ല സകല മേഖലകളിലും വികസന പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. ഈ കോവിഡ് കാലത്ത് പ്രതിസന്ധികൾക്കിടയിലും വികസനപ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ നേതൃത്വം നൽകിയ ബോർഡർ റോഡ് ഓർഗനൈസേഷനെ പ്രതിരോധ മന്ത്രി അഭിനന്ദിച്ചു. അതിർത്തിയിലെ പ്രധാന സ്ഥലങ്ങളിലെല്ലാം സായുധ സൈന്യത്തിന് അടിയന്തര സാഹചര്യങ്ങളിൽ വളരെ വേഗത്തിൽ എത്തിച്ചേരാൻ സഹായിക്കുന്ന പാതകളാണ് ഇന്ന് പ്രതിരോധമന്ത്രി ഉദ്ഘാടനം ചെയ്തത്. അരുണാചൽപ്രദേശിൽ നിർമ്മിക്കുന്ന പുതിയ നെച്ചിഫു തുരങ്കപാതയ്ക്കും ഇന്ന് തുടക്കമിട്ടു.
പാക്കിസ്ഥാനും ചൈനയും അതിർത്തി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് അവരുടെ ഒരുമിച്ചുള്ള ദൗത്യത്തിന്റെ ഭാഗമാണെന്ന് പ്രതിരോധമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ വടക്ക് കിഴക്കൻ അതിർത്തി ആദ്യം പാകിസ്ഥാൻ ആയിരുന്നു പ്രശ്നങ്ങൾ സൃഷ്ടിച്ചത് എങ്കിൽ ഇപ്പോൾ അത് ചൈന ഏറ്റെടുത്തിരിക്കുകയാണ്. ഇത് സൂചിപ്പിക്കുന്നത് അവരുടെ ഒരുമിച്ചുള്ള പ്രവർത്തനത്തെ ആണ് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പാകിസ്ഥാൻ- ചൈന രാജ്യങ്ങളുമായി 7000 കിലോമീറ്റർ അതിർത്തിയാണ് ഇന്ത്യ പങ്കിടുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.