ദുബായ്: റമദാനോടുനുബന്ധിച്ച് വലിയ വിലക്കുറവില്‍ ഭക്ഷണസാധനങ്ങള്‍ തരുന്ന ഓണ്‍ലൈന്‍ വെബ്സൈറ്റുകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കണമെന്ന് പോലീസ്. പലപ്പോഴും വലിയ ഓഫറുകള്‍ നല്‍കി ഉപഭോക്താക്കളെ ആകർഷിക്കുന്ന ഇവർ വ്യാജന്മാരാകാനുളള സാധ്യതയുണ്ട്. ഇത്തരത്തില്‍ ബാങ്ക് കാർഡുകളുടെ വിവരങ്ങള്‍ ചോർത്തി കവർച്ച ചെയ്യുന്ന സംഘങ്ങളെ കുറിച്ചുളള വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കുന്നു.
ഷാർജ, അജ്മാന്‍, റാസല്‍ഖൈമ എമിറേറ്റുകളില്‍ നിന്ന് ഇത്തരത്തിലുളള പരാതികള്‍ ലഭിച്ചിട്ടുണ്ട്. വിദേശത്ത് നിന്നുമുളള അതിവിദഗ്ധ സംഘമാണ് ഇത്തരം തട്ടിപ്പുകള്‍ക്ക് പിന്നിലെന്ന് സംശയിക്കുന്നതായി റാസല്‍ഖൈമ പോലീസ് സെന്‍ട്രല്‍ ഓപ്പറേഷന്‍സ് ഡയറക്ടർ ബ്രിഗേഡിയർ ഡോ മുഹമ്മദ് സയ്യീദ് അല്‍ ഹമീദി പറഞ്ഞു.
അതുകൊണ്ടുതന്നെ ഓണ്‍ലൈനിലൂടെ ഇത്തരം ഭക്ഷണം വാങ്ങുമ്പോള്‍ യഥാർത്ഥ വെബ്സൈറ്റാണെന്ന് ഉറപ്പിച്ചുവേണം വാങ്ങാനെന്നും പോലീസ് മുന്നറിയിപ്പ് നല്‍കുന്നു. ഇതുമായി ബന്ധപ്പെട്ടുളള ബോധവല്‍ക്കരണ വീഡിയോയും റാസല്‍ഖൈമ പോലീസ് പുറത്തിറക്കിയിട്ടുണ്ട്. അജ്മാന്‍ പോലീസും നേരത്തെ തന്നെ ഇത്തരത്തിലുളള മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.