എറണാകുളത്ത് പൊലീസുകാര്‍ക്കിടയില്‍ കൊവിഡ് വ്യാപനം രൂക്ഷമെന്ന് റിപ്പോര്‍ട്ട്

എറണാകുളത്ത് പൊലീസുകാര്‍ക്കിടയില്‍ കൊവിഡ് വ്യാപനം രൂക്ഷമെന്ന് റിപ്പോര്‍ട്ട്

കൊച്ചി: എറണാകുളത്ത് പൊലീസുകാര്‍ക്കിടയില്‍ കൊവിഡ് വ്യാപനം രൂക്ഷമെന്ന് റിപ്പോര്‍ട്ട്. ആയിരത്തിനടുത്ത് ഉദ്യോഗസ്ഥര്‍ക്കാണ് ഇതുവരെ കൊവിഡ് പോസിറ്റീവായത്. 96 പേര്‍ നിലവില്‍ ചികിത്സയില്‍ ഉണ്ട്. എറണാകുളം റൂറല്‍ ലിമിറ്റിലെ അങ്കമാലി പൊലീസ് സ്റ്റേഷനില്‍ മാത്രം എട്ട് ഉദ്യോഗസ്ഥര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. പോസിറ്റീവ് ആയവരില്‍ ഭൂരിഭാഗവും 2 ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരാണ്.

എറണാകുളം റൂറല്‍ ലിമിറ്റില്‍ മാത്രം 450 ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് ബാധിച്ചു. കൊവിഡ് പ്രതിരോധ ഡ്യൂട്ടിയില്‍ ഏര്‍പ്പെട്ടവരില്‍ ആണ് കൂടുതല്‍ രോഗബാധ സ്ഥിരീകരിച്ചത്. കല്ലൂര്‍ക്കാട്, കോടനാട്, അങ്കമാലി, പിറവം സ്റ്റേഷുകളില്‍ പകുതിയിലധികം പേര്‍ക്ക് കോവിഡ് ബാധിച്ചിട്ടുണ്ട്. അതേസമയം, പൊലീസ് ഉദ്യോഗസ്ഥര്‍ക്കായി കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ വേണമെന്ന ആവശ്യം ഉയര്‍ന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.