കൊല്ലം: കുണ്ടറയിലെ കാര്‍ കത്തിക്കലുമായി ബന്ധപ്പെട്ട് ഗോവയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ഇഎംസിസി ഡയറക്ടര്‍ ഷിജു വര്‍ഗീസിന്റെയും സഹായി ശ്രീകാന്തിന്റെയും അറസ്റ്റ് രേഖപ്പെടുത്തി. ഇരുവരെയും ഉടന്‍ കേരളത്തിലെത്തിച്ച് റിമാന്‍ഡ് ചെയ്യും. കൂടുതല്‍ തെളിവെടുപ്പിനായി പൊലീസ് ഇവരെ കസ്റ്റഡിയില്‍ വാങ്ങുമെന്നും സൂചനയുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് ഉന്നത രാഷ്ട്രീയ ഗൂഢാലോചന നടന്നതായും കേരളത്തിലെ 33 നിയമസഭ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ പദ്ധതിയിട്ടതായും പോലീസ് കണ്ടെത്തി. സ്വന്തം കാര്‍ കത്തിക്കാന്‍ ശ്രമിച്ചതിന് പിന്നില്‍ ഷിജു വര്‍ഗീസ് തന്നെയാണെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ഗോവയില്‍വെച്ച് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇതിനു പിന്നാലെയാണ് ഉന്നത ഗൂഢാലോചന സംബന്ധിച്ച വിവരങ്ങളും പുറത്തുവരുന്നത്.
കേരളത്തിലെ ഒരു വിവാദനായകനായ ദല്ലാളും ഷിജു വര്‍ഗീസും ചേര്‍ന്നാണ് കാര്‍ കത്തിക്കല്‍ അടക്കം ആസൂത്രണം ചെയ്തതെന്നാണ് പോലീസ് നല്‍കുന്ന വിവരം. എറണാകുളം കാക്കനാട്ടെ ഫ്‌ളാറ്റില്‍വെച്ചായിരുന്നു ഗൂഢാലോചന. ദല്ലാള്‍ എന്നറിയപ്പെടുന്നയാളും ഷിജു വര്‍ഗീസും ദീര്‍ഘനാളായി സുഹൃത്തുക്കളാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വിവാദ നായികയായ സ്ത്രീയാണ് ദല്ലാളിനെ ഷിജു വര്‍ഗീസിന് പരിചയപ്പെടുത്തിയത്. കുണ്ടറയിലെ സംഭവമുള്‍പ്പെടെ കേരളത്തിലെ 33 മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഇവര്‍ പദ്ധതിയിട്ടെന്നാണ് വിവരം.
കാര്‍ കത്തിക്കല്‍ കേസില്‍ നേരത്തെ അറസ്റ്റിലായ വിനുകുമാറാണ് കാറിന് നേരേ പെട്രോള്‍ ബോംബെറിഞ്ഞത്. ഇയാള്‍ വിവാദ നായികയുടെ അംഗ രക്ഷകനും ക്വട്ടേഷന്‍ സംഘാംഗവുമാണ്. ഇയാളെ പിടികൂടിയതിന് പിന്നാലെയാണ് കാര്‍ കത്തിക്കലിന് പിന്നിലെ കൂടുതല്‍ രഹസ്യങ്ങള്‍ ചുരുളഴിഞ്ഞത്.
നേരത്തെ ഷിജുവര്‍ഗീസിന്റെ ഡ്രൈവറില്‍ നിന്നാണ് പോലീസിന് നിര്‍ണായകവിവരങ്ങള്‍ ലഭിച്ചത്. ഈ വിവരങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിനുകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പിടിയിലായത്. ഷിജു വര്‍ഗീസിന്റെ കാര്‍ കത്തിച്ച കേസില്‍ ഇതുവരെ അദ്ദേഹം ഉള്‍പ്പെടെ നാല് പ്രതികളാണുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.