പള്‍സ് ഓക്സി മീറ്റര്‍ ക്ഷാമം: സംസ്ഥാനത്ത് അമിത വില ഈടാക്കുന്നുവെന്ന് പരാതി

പള്‍സ് ഓക്സി മീറ്റര്‍ ക്ഷാമം: സംസ്ഥാനത്ത് അമിത വില ഈടാക്കുന്നുവെന്ന് പരാതി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായതോടെ ശരീരത്തിലെ ഓക്സിജന്‍ നില അളക്കുന്ന പള്‍സ് ഓക്സി മീറ്ററിന് ക്ഷാമം. ലഭ്യമായവതന്നെ നിലവാരം കുറഞ്ഞവയെന്നുമാണ് പരാതി. മെഡിക്കല്‍ ഷോപ്പുകളില്‍ 700 രൂപയുടെ സ്ഥാനത്ത് 1500 മുതല്‍ 3000 രൂപ വരെ ഈടാക്കുന്നുവെന്നും പരാതി.

ഡിസ്ട്രിബ്യൂട്ടര്‍മാര്‍ തങ്ങള്‍ക്ക് വില കൂട്ടിയാണ് തരുന്നതെന്നാണ് മെഡിക്കല്‍ ഷോപ്പുകാരുടെ വിശദീകരണം. വീട്ടില്‍ ക്വാറന്റീനില്‍ കഴിയുന്നവരുടെ ഹൃദയമിടിപ്പും ഓക്സിജന്റെ അളവും മൂന്നു മണിക്കൂര്‍ ഇടവേളയില്‍ പരിശോധിക്കണം. ഓക്സിജന്‍ അളവ് കുറഞ്ഞാല്‍ ആരോഗ്യ സംവിധാനത്തിന്റെ സഹായം തേടേണ്ടതായുമുണ്ട്. അതിനിടയിലാണ് താങ്ങാനാവുന്നതിലും അധികം വില ഇതിന് ഈടാക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.