ഇറ്റലിയിലെ അക്വീലാ എന്ന പ്രദേശത്ത് ജനിച്ച വി. പീയൂസ് ഒന്നാമന്‍ മാര്‍പ്പാപ്പ വി. ഹിജീനൂസ് മാര്‍പ്പാപ്പയുടെ പിന്‍ഗാമിയായി ഏ.ഡി. 140-ല്‍ തിരഞ്ഞെടുക്കപ്പെട്ടു. ഷെപ്പേര്‍ഡ് ഓഫ് ഹെര്‍മസ് (The Shephered of Hermes) എന്ന പൗരാണികഗ്രന്ഥത്തിന്റെ ഗ്രന്ഥകര്‍ത്താവായ ഹെര്‍മെസിന്റെ സഹോദരനാണ് അദ്ദേഹമെന്ന് സഭാപാരമ്പര്യം സാക്ഷ്യപ്പെടുത്തുന്നു. ഹെര്‍മെസ് താന്‍ ഒരു അടിമയായിരുന്നു എന്ന് സാക്ഷ്യപ്പെടുത്തുന്നതിനാല്‍ സഭാപണ്ഡിതന്മാര്‍ ഹെര്‍മെസും വി. പീയൂസ് ഒന്നാമന്‍ മാര്‍പ്പാപ്പയും ഒരിക്കല്‍ അടിമകളായിരുന്നുവെന്നും പിന്നീട് അവര്‍ സ്വതന്ത്രരരാക്കപ്പെട്ടുവെന്നും സാക്ഷ്യപ്പെടുത്തുന്നു.
ആദ്യനൂറ്റാണ്ടുകള്‍ മതപീഡനങ്ങളാല്‍ നിറഞ്ഞതായിരുന്നുവെങ്കിലും പീയൂസ് മാര്‍പ്പാപ്പയുടെ ഭരണകാലഘട്ടം പൊതുവേ തിരുസഭയ്ക്ക് സമാധാനം നിറഞ്ഞ ഒരു കാലഘട്ടമായിരുന്നു. അതിനാല്‍ തന്നെ തിരുസഭയെ സത്യവിശ്വാസത്തില്‍ ആഴപ്പെടുത്തി നയിക്കുന്നതിന് അദ്ദേഹത്തിന് സാധിച്ചു. എന്നിരുന്നാലും വിശ്വാസ സത്യങ്ങളെയും വിശ്വാസികളെയും തെറ്റായപഠനങ്ങളില്‍നിന്നും പാഷണ്ഡതകളില്‍നിന്നും സംരക്ഷിക്കേണ്ട വലിയ ഉത്തരവാദിത്വം അദ്ദേഹത്തിനുണ്ടായിരുന്നു. ഹിജീനൂസ് മാര്‍പ്പാപ്പയെപ്പോലെതന്നെ ഗ്നോസ്റ്റിക്ക് പാഷണ്ഡതയുടെ പ്രചാരകരായിരുന്ന സെര്‍ഡോയെയും വാലെന്റീനിയനെയും അതുപ്പോലെതന്നെ മാര്‍ഷ്യനിസം പാഷണ്ഡതയുടെ ഉപഞേ്ജതാവും പ്രചാരകനുമായ മാര്‍ഷ്യനെയും അവരുടെ പഠനങ്ങളെയും പീയൂസ് മാര്‍പ്പാപ്പ ശക്തമായി എതിര്‍ക്കുകയും വിശ്വാസസത്യങ്ങളെ സംരക്ഷിക്കുന്നതിനായി കഠിനമായി പ്രയത്‌നിക്കുകയും ചെയ്തു. അദ്ദേഹം വാലെന്റീനിയനെയും മാര്‍ഷ്യനെയും അവരുടെ തെറ്റായ പഠനങ്ങള്‍ കാരണം തിരസഭയില്‍ നിന്ന് ഭ്രഷ്ടരാക്കി.
തന്റെ മുന്‍ഗാമികളെപ്പോലെതന്നെ പീയൂസ് ഒന്നാമന്‍ മാര്‍പ്പാപ്പയും കര്‍ത്താവിന്റെ ഉത്ഥാനത്തിന്റെ ഓര്‍മ്മ ഞായറാഴ്ച്ച മാത്രമേ ആചരിക്കുവാന്‍ പാടൊള്ളു എന്ന കല്പന പുറപ്പെുവിച്ചു. ഏകദേശം പതിനാലു വര്‍ഷത്തോളം ധീരമായി തിരുസഭയില്‍ തന്റെ ഇടയധര്‍മം നിര്‍വ്വഹിച്ച പീയൂസ് മാര്‍പ്പാപ്പ റോമന്‍ ചക്രവര്‍ത്തിയായിരുന്ന മാര്‍ക്കൂസ് ഔറേലിയൂസിന്റെ മതപീഡനക്കാലത്ത് ഏ.ഡി. 150 ജൂലൈ 5-ാം തീയതി രക്തസാക്ഷിത്വം വരിച്ചു.
ഇതിന് മുൻപ് ഉണ്ടായിരുന്ന മാർപാപ്പ യെ പറ്റി വായിക്കുവാൻ ഇവിടെ അമർത്തുക
മുഴുവൻ മാർപാപ്പമാരുടെയും ചരിത്രം വായിക്കുവാൻ ഇവിടെ അമർത്തുക
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26