പത്തനംതിട്ടയില്‍ അഞ്ചിടത്തും എല്‍.ഡി.എഫ് മുന്നില്‍; കോന്നിയില്‍ കെ. സുരേന്ദ്രന്‍ മൂന്നാമത്

പത്തനംതിട്ടയില്‍ അഞ്ചിടത്തും എല്‍.ഡി.എഫ് മുന്നില്‍; കോന്നിയില്‍ കെ. സുരേന്ദ്രന്‍ മൂന്നാമത്

പത്തനംതിട്ട: നിയമസഭ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലയില്‍ ആദ്യ രണ്ട് മണിക്കൂറിലെ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ പത്തനംതിട്ട ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും എല്‍.ഡി.എഫിനാണ് ലീഡ്.

തിരുവല്ലയില്‍ മാത്യു ടി. തോമസും കോന്നിയില്‍ കെ.യു. ജനീഷ്‌കുമാറും ആയിരത്തിലേറെ വോട്ടുകള്‍ക്കാണ് മുന്നിട്ടുനില്‍ക്കുന്നത്. ആറന്മുളയില്‍ വീണ ജോര്‍ജിന്റെ ലീഡ് നൂറില്‍ താഴെ മാത്രമാണ്.

കോന്നിയില്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ മൂന്നാമതാണ്. കോന്നിയിലെ വോട്ടെണ്ണലില്‍ ആദ്യഘട്ടത്തില്‍ യു.ഡി.എഫിന്റെ റോബിന്‍ പീറ്ററായിരുന്നു മുന്നില്‍. എന്നാല്‍ പിന്നീട് എല്‍.ഡി.എഫ്. ലീഡ് തിരിച്ചുപിടിക്കുകയായിരുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.