ലഡാക് കേന്ദ്രഭരണ പ്രദേശമാക്കിയത് അനധികൃതം: ആരോപണവുമായി ചൈന

ലഡാക് കേന്ദ്രഭരണ പ്രദേശമാക്കിയത് അനധികൃതം: ആരോപണവുമായി ചൈന

ന്യൂഡൽഹി: അതിർത്തി തർക്കം പരിഹാരമാകാതെ തുടരുന്നതിനിടെ വീണ്ടും പ്രകോപനപരമായ പ്രസ്താവനയുമായി ചൈന. ലഡാക്ക് ഇന്ത്യയുടെ ഭാഗമായി അംഗീകരിക്കുന്നില്ലെന്നാണ് ചൈനീസ് നിലപാട്. ഇന്നലെ രാജ്നാഥ് സിംഗ് ലഡാക്കിൽ 44 പാലങ്ങൾ ഉത്ഘാടനം ചെയ്തതിനെ ആണ് ചൈന ചോദ്യം ചെയ്തത്.

ലഡാക്കിലെ നിർമ്മാണ പ്രവർത്തനങ്ങളാണ് പ്രശ്നങ്ങൾക്ക് ഉള്ള മൂല കാരണമെന്നും ചൈനയുടെ പ്രസ്താവന. അരുണാചലിലും ലഡാഖിലുമായി എട്ട് വീതം പാലങ്ങൾ തുറന്ന ഇന്ത്യയുടെ നടപടിയിൽ പ്രതികരിക്കുകയായിരുന്നു ചൈനീസ് വിദേശകാര്യ വക്താവ്.

ഇന്ത്യ അനധികൃതമായി കേന്ദ്ര ഭരണപ്രദേശമാക്കി മാറ്റിയ ലഡാക്കിനെയും അരുണാചൽ പ്രദേശിനേയും പിന്തുണയ്ക്കുന്നില്ല. അതിർത്തി പ്രദേശങ്ങളിലെ സൈനിക സംഘർഷം ലക്ഷ്യമിട്ടുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനെ തങ്ങൾ എതിർക്കുന്നു എന്നും വിദേശകാര്യ വക്താവ് അഭിപ്രായപ്പെട്ടു..


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.