മെഹബൂബ മുഫ്തിയെ വീട്ടു തടങ്കിൽ നിന്ന് മോചിപ്പിച്ചു

മെഹബൂബ മുഫ്തിയെ വീട്ടു തടങ്കിൽ നിന്ന് മോചിപ്പിച്ചു

കശ്മീർ : വീട്ടുതടങ്കലിലാക്കപ്പെട്ട ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തിയെ മോചിപ്പിച്ചു. 2019 ഓഗസ്റ്റ് മുതൽ വീട്ടുതടങ്കലിലാക്കിയിരുന്ന മുഫ്തിയെ 14 മാസങ്ങൾക്ക് ശേഷം ചൊവ്വാഴ്ച രാത്രിയാണ് മോചിപ്പിച്ചത്. ജമ്മു കശ്മീരിൻന്  പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെ പൊതു സുരക്ഷാ നിയമ പ്രകാരം ആയിരുന്നു മുഫ്തി അടക്കമുള്ള നിരവധി നേതാക്കളെ ക്കെതിരായ വീട്ടുതടങ്കൽ നടപടി.

നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുള്ളയെ മാർച്ച് 13 നും ഒമർ അബ്ദുള്ളയെ മാർച്ച് 24 നും മോചിപ്പിച്ചിരുന്നു. നേരത്തെ, ജൂലായിൽ മുഫ്തിയുടെ തടങ്കൽ പിഎസ്എ നിയമപ്രകാരം മൂന്നുമാസത്തേക്ക് കൂടി ജമ്മു കശ്മീര് ഭരണകൂടം നീട്ടിയിരുന്നു. മുഫ്തിയെ ഉടൻ  മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച ഉത്തരവിറങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് മുഫ്തിയുടെ മോചനം.

മുഫ്തിയുടെ മോചനത്തെ നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള അടക്കമുള്ള രാഷ്ട്രീയ എതിരാളികളും സ്വാഗതം ചെയ്തു. മെഹ്ബൂബ മോചിപ്പിക്കപ്പെട്ടു എന്നറിയുന്നതിൽ സന്തോഷമുണ്ടെന്ന് ഒമർ ട്വീറ്റ് ചെയ്തു. അവരെ വീട്ടുതടങ്കലിൽ പാർപ്പിച്ചിരുന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങൾ ക്ക് വിരുദ്ധമായിട്ടായിരുന്നുവെന്നും ഒമർ അബ്ദുള്ള ആരോപിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.