ബ്രസീലിയ: ബ്രസീലില്‍ കറുത്ത വര്‍ഗക്കാരുടെ പ്രതിഷേധം. ബ്ലാക്ക് ബ്രസീലിയെന്‍സിനെതിരെ ഭരണകൂടം കൊടിയപീഡനങ്ങള്‍ നടത്തുകയാണെന്നും കറുത്ത വര്‍ഗക്കാരുടെ വംശഹത്യയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ആരോപിച്ചാണ് പ്രതിഷേധം.
അടിമത്ത നിരോധനത്തിന്റെ വാര്‍ഷികം ആഘോഷിക്കുന്നത് തെറ്റായ ദിവസമാണെന്നും പ്രതിഷേധക്കാര്‍ വാദിക്കുന്നു. ബ്രസീല്‍ സര്‍ക്കാര്‍ ഔദ്യോഗിക രേഖകള്‍ പ്രകാരം ഇസബെല്ല രാജകുമാരി ഒപ്പിട്ട അടിമത്ത നിരോധന കരാര്‍ 1888ന്റെ ഓര്‍മ ദിനമായാണ് അടിമത്ത നിരോധനത്തിന്റെ വാര്‍ഷികം ആഘോഷിക്കുന്നത്. എന്നാല്‍ കറുത്ത വര്‍ഗക്കാരുടെ പോരാളിയും അടിമത്തിനും വര്‍ഗീയതക്കുമെതിരെ പ്രതികരിച്ചതിന് കൊലചെയ്യപ്പെട്ട സുമ്പി എന്ന നേതാവിനെ വധിച്ച ദിവസമായ നവംബര്‍ 20നാണ് ബ്ലാക്ക് ബ്രസീലിയന്‍സ് അടിമത്ത നിരോധന ദിനമായി ആഘോഷിക്കുന്നത്. സര്‍ക്കാര്‍ രേഖകള്‍ തെറ്റാണെന്നും സുമ്പിയുടെ ചരമദിനത്തിലാണ് അടിമത്ത നിരോധന ദിനം ആഘോഷിക്കേണ്ടതെന്നും പ്രതിഷേധക്കാര്‍ വാദിക്കുന്നു.
'എന്നെ കൊല്ലരുത്. നിങ്ങളിലെ വര്‍ണവെറിയെ കൊല്ലൂ' എന്ന മുദ്രാവാക്യവുമായി ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് റിയോ ഡി ജനീറോ തെരുവുകളിലേക്കിറങ്ങിയത്. പൊലീസ് പീഡനങ്ങളിലൂടെ കറുത്ത വര്‍ഗ്ഗക്കാരെ പ്രസിഡന്റ് വംശഹത്യ ചെയ്യുകയാണെന്നും സമരക്കാര്‍ മുദ്രാവാക്യമുയര്‍ത്തി. 28 ബ്ലാക്ക് ബ്രസീലിയന്‍സിനെയാണ് കഴിഞ്ഞയാഴ്ച റിയോ ഡി ജനീറോവിലെ ഒരു ചേരിയില്‍ പോലീസ് വെടിവെച്ചു കൊന്നത്. ലഹരി കടത്താന്‍ ശ്രമിച്ചു എന്നാരോപിച്ചായിരുന്നു കൂട്ടക്കുരുതി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.