മൂന്ന് മോതിരങ്ങൾ -യഹൂദ കഥകൾ ഭാഗം 22 (മൊഴിമാറ്റം : ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് )

മൂന്ന് മോതിരങ്ങൾ -യഹൂദ കഥകൾ ഭാഗം 22 (മൊഴിമാറ്റം : ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് )

ഒബിയാദ് കുടുംബത്തിൽ വളരെ വിലപിടിച്ച ഒരു മോതിരം ഉണ്ടായിരുന്നു. ഈ മോതിരം ധരിക്കുന്നവനാണ് കുടുംബ പാരമ്പര്യത്തിലെ യഥാർത്ഥ അവകാശിയും കുടുംബ തലവനും. തലമുറകളിലേക്ക് അങ്ങനെ പൈതൃക പകർച്ച നടക്കുന്നു. കുറെ തലമുറകൾ കഴിഞ്ഞപ്പോൾ ഈ മോതിരം ധരിച്ച കുടുംബ നാഥന് ഒരേ ഗുണങ്ങളുള്ള മൂന്ന് ആൺ  കുട്ടികളുണ്ടായി. ഇവരിൽ ഒരാൾ കൂടുതൽ മെച്ചം എന്ന് പറയാൻ സാധിക്കാത്തവിധം മൂവരും ഒരുപോലെ മിടുക്കന്മാർ. കുടുംബനാഥൻ തീരുമാനം എടുത്തില്ല.

ഒരു നല്ല സ്വർണ്ണ പണിക്കാരനെ കൊണ്ട് വന്ന് കൈവശമുള്ളതിന്റെ കൃത്യമായ രണ്ട് പതിപ്പുകൾ കൂടി എടുത്തു. അപ്പോൾ ഒരേ പോലെ ഉള്ള മൂന്ന് മോതിരങ്ങൾ ആയി. മൂന്ന് പേർക്കും ഓരോ മോതിരം കൊടുത്തു. അപ്പൻ മരിച്ചുകഴിഞ്ഞപ്പോൾ ഓരോരുത്തരും മോതിരം കാണിച്ചിട്ട് പറഞ്ഞു. ഞാനാണ് അടുത്ത കുടുംബനാഥനും അവകാശിയും. കേൾവികേട്ട സ്വർണ പണിക്കാർ പലരും വന്ന് പരിശോധിച്ചിട്ടും ഏതാണ് ഒർജിനൽ എന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ല. നാളിതുവരെ ആ വംശത്തിന്റെ യഥാർത്ഥ അവകാശിയെ തിരിച്ചറിയാൻ കഴിഞ്ഞിട്ടുമില്ല!


ഹെബ്രായ അക്ഷരമാല -യഹൂദ കഥകൾ ഭാഗം 21 (മൊഴിമാറ്റം : ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് )



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26