റഷ്യയിലെ ഒരു ഹെബ്രായ ഭാഷാ ക്‌ളാസ്. ഒരു കുട്ടി വീട്ടിൽ നിന്നു പോന്നപ്പോൾ മഷിക്കുപ്പി എടുക്കാൻ മറന്നു പോയി. അടുത്തിരുന്ന കുട്ടിയോട് അല്‌പം ചോദിച്ചു. അവൻ കൊടുക്കാൻ തയ്യാറായില്ല. നീ വീട്ടിൽ നിന്നു കൊണ്ടുവരേണ്ടതായായിരുന്നു. എന്റെ കൈവശം എനിക്ക് ആവശ്യമുള്ളതു മാത്രമേയുള്ളു എന്ന് പറഞ്ഞു. അദ്ധ്യാപകൻ ഇത് ശ്രദ്ധിച്ചു. പ്രത്യേകിച്ച് ഒന്നും പറഞ്ഞില്ല.
അരമണിക്കൂർ കഴിഞ്ഞപ്പോൾ മഷി കൊടുക്കാതിരുന്ന കുട്ടിയോട് തലേദിവസം എഴുതിയെടുത്ത മൂന്നു അക്ഷരങ്ങൾ ( ആലപ്പ് , ബേസ് , ഗാമൽ ) ഒന്ന് കാണിക്കാമോ എന്ന് ചോദിച്ചു. അവൻ മൂന്ന് അക്ഷരങ്ങളും വ്യക്തമായി കാണിച്ചുകൊടുക്കുകയും വായിക്കുകയും ചെയ്തു. അദ്ധ്യാപകൻ പറഞ്ഞു: അല്ല അത് ശരിയല്ല. കുട്ടി പറഞ്ഞു: ഗുരോ ഇതാണ് കഴിഞ്ഞ ദിവസം ഞങ്ങളെ പഠിപ്പിച്ചത് . ഈ മണിക്കൂറുകളിൽ ഞാൻ വീട്ടിൽവച്ചു വായിച്ചു പഠിച്ചതും ഇതാണ്. അദ്ധ്യാപകൻ പറഞ്ഞു: ആലപ്പ് എന്നാൽ കൂട്ടുകാരൻ മഷി ചോദിച്ചാൽ കൊടുക്കുക എന്നാണ്. ബേസ് എന്നാൽ കൂട്ടുകാരൻ മഷി ചോദിച്ചാൽ കൊടുക്കുക എന്നാണ്. ഗാമൽ എന്നാൽ കൂട്ടുകാരൻ മഷി ചോദിച്ചാൽ കൊടുക്കുക എന്നാണ്.
നീ എന്റെ അമ്മയെപ്പോലെ ആണോ ? യഹൂദ കഥകൾ ഭാഗം 20 (മൊഴിമാറ്റം : ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് )
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.