നീ എന്റെ അമ്മയെപ്പോലെ ആണോ ? യഹൂദ കഥകൾ ഭാഗം 20 (മൊഴിമാറ്റം : ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് )

നീ എന്റെ അമ്മയെപ്പോലെ ആണോ ? യഹൂദ കഥകൾ ഭാഗം 20 (മൊഴിമാറ്റം : ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് )

വിലെഡ്‌നിക് എന്ന പട്ടണത്തിൽ ഭർത്താവിനെ ഉപേക്ഷിച്ച ഒരു സ്ത്രീ ജീവിച്ചിരുന്നു. അവൾ മറ്റൊരു പുരുഷനുമായിട്ട് ബന്ധം പുലർത്തുന്നു എന്ന സംസാരവും ഉണ്ടായിരുന്നു. അവൾ ചാട്ടവാറടിക്കു വിധേയയാകണമെന്നു വിധിക്കപ്പെട്ടു. ഈ സ്ത്രീ ആ പട്ടണത്തിലെ മഹാനായ റബ്ബിയെ സമീപിച്ചു സഹായം തേടി. താൻ നിഷ്കളങ്കയാണെന്നും ആരോപണങ്ങൾ വെറും കേട്ടുകേൾവിയാണെന്നും അവൾ പറഞ്ഞു.

റബ്ബി പറഞ്ഞു: നീ പറഞ്ഞത് ശരിയാണ്. നീ പാപം ചെയ്തിട്ടില്ല. നിന്റെമേൽ വന്ന ശിക്ഷ നിന്റെ ഭർത്താവിന്റെ പ്രാർത്ഥനയുടെ ഫലമായിട്ടാണ് . അയാൾ ഇപ്പോഴും നിന്നെ ഏറെ സ്നേഹിക്കുന്നു. നിന്നെ വിട്ടുപിരിഞ്ഞിരിക്കാൻ അയാൾക്ക്‌ കഴിയുന്നില്ല. അയാൾ ഓരോ ദിവസവും മണിക്കൂറുകൾ സിനഗോഗിൽ പ്രാർത്ഥിക്കുന്നു. തകർന്ന ഹൃദയത്തോടെ സങ്കീർത്തനങ്ങൾ ഉരുവിടുന്നു.

എന്നാൽ അവൾ പറഞ്ഞു: റബ്ബി അങ്ങ് ഒരു കാര്യം ഉറപ്പുതരണം , എനിക്ക് ആൺകുട്ടികൾ ഉണ്ടാകുമ്പോൾ അങ്ങയെപോലെ സത്യസന്ധതയിലും നീതി ബോധത്തിലും വളർന്നുവരും എന്ന് ഉറപ്പുനൽകണം. റബ്ബി അത്ഭുതപ്പെട്ടു. പിന്നീട് പറഞ്ഞു: എന്റെ അമ്മ പെരുമാറിയതുപോലെ പ്രവർത്തിക്കുകയാണെങ്കിൽ ഒരു പക്ഷെ സാധിച്ചേക്കും.

അദ്ദേഹം ഒരു സംഭവം വിവരിച്ചു. ഒരു വെള്ളിയാഴ്ച വൈകുന്നേരം സാബത്തുവിളക്കുകൾ തെളിച്ചശേഷം അമ്മ പ്രാർത്ഥിക്കുവാൻ തുടങ്ങി. അവർ കരഞ്ഞു പ്രാർത്ഥിച്ചു. അബദ്ധവശാൽ അവളുടെ കണ്ണുനീർ വീണു വിളക്ക് അണഞ്ഞുപോയി . അവൾ കണ്ണുകൾ തുറന്നപ്പോൾ വലിയ സങ്കടം അനുഭവിച്ചു. അവൾ വീണ്ടും കരയാൻ തുടങ്ങി. അപ്പോൾ ആ വിളക്കുകൾ അത്ഭുതകരമായി കത്തി ജ്വലിച്ചു.

മൂന്നു ഛായാ ചിത്രങ്ങൾ - യഹൂദ കഥകൾ ഭാഗം 19 (മൊഴിമാറ്റം : ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് )




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.